Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: 2019 ലെ ഹജ്ജ് യാത്രയ്ക്ക് താത്പര്യമുള്ള അപേക്ഷകരെ സഹായിക്കുവാനായി സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കാസറഗോഡ് ജില്ലയിലെ ഹജ്ജ് ട്രയിനര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന മൊബൈല്‍ ഹെല്‍പ് ഡെസ്‌ക് പ്രയാണമാരംഭിച്ചു. ഉദുമ കോട്ടിക്കുളത്ത് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി മൊബൈല്‍ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും വാഹനം ഫഌഗ് ഓഫ് ചെയ്യുകയും ചെയ്തു. മാസ്റ്റര്‍ ട്രയിനര്‍ എന്‍.പി.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. 

കോട്ടിക്കുളം ജമാഅത്ത് ഖത്തീബ് അബ്ദുള്‍ അസീസ് അശ്‌റഫി പാണത്തുര്‍, ജില്ലാ ട്രയിനര്‍ എന്‍.കെ.അമാനുല്ലാഹ്, അസിസ്റ്റന്റ് ജില്ലാ ട്രയിനര്‍ സുലൈമാന്‍ കരിവെള്ളൂര്‍, ഹജ്ജ് ട്രയിനര്‍മാരായ സിറാജുദ്ദീന്‍.ടി.കെ, സി.ഹമീദ് ഹാജി, അബ്ദുള്‍ സത്താര്‍.കെ.പി, എം.ടി.അഷ്‌റഫ് പ്രസംഗിച്ചു. 

ഹജ്ജ് അപേക്ഷ സമര്‍പ്പിക്കേണ്ടുന്ന അവസാന തീയ്യതിയായ നവംബര്‍ 17 വരെ ജില്ലയില്‍ മുന്‍കൂട്ടി പരസ്യപ്പെടുത്തിയ സ്ഥലങ്ങളില്‍ മൊബൈല്‍ ഹെല്‍പ് ഡെസ്‌കിന്റെ സേവനം ലഭ്യമാകും. തത്പരരായ ഹജ്ജ് അപേക്ഷകര്‍ പാസ്‌പോര്‍ട്ട് കോപ്പി, 3.5 x 3.5 സെ.മി.വലുപ്പമുള്ള വെള്ള പശ്ചാത്തലത്തിലുള്ള കളര്‍ ഫോട്ടോ, ഐ.എഫ്.എസ്.കോഡുള്ള ചെക്ക് ലീഫ് അല്ലെങ്കില്‍ ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകര്‍പ്പ്, ഒരാള്‍ക്ക് 300 രൂപ ഫീസ്, മേല്‍ വിലാസം തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ രേഖകള്‍, ഓരോ അപേക്ഷകന്റെയും അവകാശിയുടെയും വെവ്വേറെ മൊബൈല്‍ നമ്പറുകള്‍ എന്നിവ സഹിതം അതാത് കേന്ദ്രങ്ങളില്‍ ഹാജരാകണം. ഏകദിന ഹജ്ജ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സംഘടിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ 8921068970 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Leave A Reply