Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
























നീലേശ്വരം: 2019 ല്‍ ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷ സമര്‍പ്പണം ഒക്ടോബര്‍ 18 മുതല്‍ ആരംഭിക്കും. ജില്ലയിലുള്ള അപേക്ഷകര്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മറ്റി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. 

വര്‍ഷങ്ങളായി ഹജ്ജ് അപേക്ഷകര്‍ക്ക് സേവനങ്ങള്‍ ചെയ്തു വരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെല്‍പ് ഡെസ്‌ക്കുകള്‍ ജില്ലയുടെ  വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഹജ്ജ് കമ്മറ്റി നിയോഗിച്ച ഹജ്ജ് ട്രയിനര്‍മാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് അപേക്ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. സൗകര്യപ്രദമെന്ന രീതിയിലും തെറ്റുകള്‍ക്ക് വരാനുള്ള സാധ്യത കുറവായത് കൊണ്ടും അപേക്ഷകര്‍ കുടുതലും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനാണ്. 

www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബേങ്ക് രശീതിയും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ നവംബര്‍ 17 ന് മുമ്പ് ലഭിക്കണം. ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ട 70 വയസ്സ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. 

ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കേരളാ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം എല്‍.സുലൈഖയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ നിര്‍വ്വഹിക്കും. സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ മാസ്റ്റര്‍ ട്രയിനര്‍ എന്‍.പി.സൈനുദ്ദീന്‍, ജില്ലാ ട്രയിനര്‍ എന്‍.കെ.അമാനുല്ലാഹ് സംബന്ധിക്കും. 

തുടര്‍ന്ന് അക്ഷയ സംരംഭകര്‍ക്കും ഹജ്ജ് സേവന രംഗത്തുള്ളവര്‍ക്കും ഹജ്ജ് അപേക്ഷകര്‍ക്കുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ലാസ്സ് നടക്കും. ജില്ലയിലെ അക്ഷയ സംരംഭകരും ഹജ്ജ് അപേക്ഷകരെ സഹായിക്കുവാന്‍ സന്നദ്ധതയുള്ളവരും സംബന്ധിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രയിനര്‍  അമാനുള്ളാഹ്.എന്‍.കെ.(9446111188),  അസിസ്റ്റന്റ് ജില്ലാ ട്രയിനര്‍ സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), കൂടാതെ ഹജ്ജ് ട്രയിനര്‍മാരായ തൃക്കരിപ്പൂര്‍ ഏരിയ: എം.ഇബ്രാഹിം (9447020830), കെ.മുഹമ്മദ് കുഞ്ഞി (9447878406), പടന്ന, ചെറുവത്തുര്‍ ഏരിയ: ഇ.കെ.അസ്‌ലം (9961501702), എ.പി.പി.കുഞ്ഞഹമ്മദ് (9400460404) കാഞ്ഞങ്ങാട്, നീലേശ്വരം മേഖല: അബ്ദുള്‍ സത്താര്‍.കെ.പി.(9605035135), ഹമീദ് കുണിയ (9447010444), ഉദുമ മേഖല: സി.ഹമീദ് ഹാജി (9447928629), എം.ടി.അഷ്‌റഫ് (9496143420), കാസറഗോഡ് ഏരിയ: സിറാജുദ്ദീന്‍.ടി.കെ.(9447361652), എം.അബ്ദുള്‍ റസാഖ് (9388454747), എന്‍.എം.ബഷീര്‍ (9847142338), മഞ്ചേശ്വരം മേഖല: സി.അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം.അബ്ദുള്‍ ഹനീഫ (9400440035), പി.എം.മുഹമ്മദ് (9895500073)  എന്നിവരുമായി ബന്ധപ്പെടണം.

Leave A Reply