Latest News :
Home » , , , » കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം

കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം

Written By Muhimmath News on Thursday, 18 October 2018 | 10:20

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. കോഴിക്കോടും മലപ്പുറത്തും ബസ്സുകള്‍ക്ക് നേരെ കല്ലേറ്.

കോഴിക്കോടും മലപ്പുറത്തും പത്തനംതിട്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറ്. മലപ്പുറം ചമ്രവട്ടത്ത് ബസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട് സ്‌കാനിയ അടക്കമുള്ള മൂന്ന് ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബംഗ്ലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ സ്‌കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. സ്‌കാനിയാ ബസുകളടക്കമുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയേ യാത്ര തുടരൂവെന്ന് കെ.എസ്.്ആര്‍.ടി.സി അറിയിച്ചു.

അഖില ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച് ഹര്‍ത്താല്‍ അക്രമാസക്തമാവാനുള്ള സാധ്യത പരിഗണിച്ച് പൊലീസ് കടുത്ത ജാഗ്രതയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved