Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
കാസറഗോഡ്: അന്തരിച്ച മഞ്ചേശ്വരം മണ്ഡലം എം.എല്‍ എ യും, മുസ്ലിം ലീഗ് നേതാവുമായ മര്‍ഹും. പി.ബി. അബ്ദുല്‍ റസ്സാഖ് എം.എല്‍ എ യുടെ വിട് ഐ എന്‍ എല്‍ ദേശിയ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍ കോവില്‍ ,സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയരക്ടറുമായ കാസിം ഇരിക്കൂര്‍ ,എന്നിവര്‍ സന്ദര്‍ശിച്ചത്. 

പി.ബി അബ്ദുല്‍ റസ്സാഖിന്റെ മകന്‍ പി.ബി ഷഫീഖ്, ബന്ധുക്കളായ പി.ബി. അഷ്‌റഫ് , പി.ബി.തൗഫിഖ്, പി.ബി ജാഫര്‍, എന്നിവര്‍ ചേര്‍ന്ന് നേതാകന്മാരെ സ്വീകരിച്ചു. നിസ്ഥാര്‍ത്ഥനായ പൊതു പ്രവര്‍ത്തകനായിരുന്നു റദ്ദുച്ച എന്ന ഓമന പേരില്‍ അറിയപ്പെടുന്നു പി.ബി റസാഖെന്ന് നേതാക്കന്മാര്‍ പറഞ്ഞു. 

ഐ.എന്‍ എല്‍  ജില്ലാ ജനറല്‍ സെക്രട്ടറി അസിസ് കടപ്പുറം ,നാഷണല്‍ പ്രവാസി ലിഗ് സംസ്ഥാന ട്രഷറര്‍ മുനിര്‍ കണ്ടാളം, ഐ എന്‍ എല്‍ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം നായിമാര്‍മൂല, ജനറല്‍ സെക്രട്ടറി ഷാഫി സന്തോഷ് നഗര്‍, എന്‍ വൈ എല്‍ ജില്ലാ സെക്രട്ടറി സിദ്ധിഖ് ചെങ്കള, മണ്ഡലം സെക്രട്ടറി സിദ്ധിഖ് പാലോത്ത് എന്നിവര്‍ നേതാകന്മാരെ അനുഗമിച്ചിരുന്നു.

Leave A Reply