Sunday, 21 October 2018

മുടിപ്പു ഇന്റര്‍ നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ്; സ്വാഗത സംഘം ഒാഫീസ് ഉദ്ഘാടനം ചെയതു.

മുഡിപ്പു: നവംബര്‍ 8,9,10 തിയ്യതികളില്‍ മജ്‌ലിസ് എജ്യൂ പാര്‍ക്ക് മുടിപ്പുവില്‍ വെച്ച് നടക്കുന്ന മീലാദ് ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്വാഗത സംഘം ഓഫീസ് മജ്‌ലിസ് ചെയര്‍മാന്‍ സയ്യിദ് അശ്‌റഫ് അസ്സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മീലാദ് കോണ്‍ഫറന്‍സില്‍ കുമ്പോല്‍ തങ്ങള്‍, കുറാ തങ്ങള്‍, ബായാര്‍ തങ്ങള്‍, കില്ലൂര്‍ തങ്ങള്‍, ആദൂര്‍ തങ്ങള്‍, അബ്ബാസ് ഉസ്താദ്, ബേക്കല്‍ ഉസ്താദ്, മാണി ഉസ്താദ്, പേരോട് ഉസ്താദ്, ആഷ്‌റഫ് ജൗഹരി എന്നിവര്‍ പ്രഭാഷണം നടത്തും. കര്‍ണാടക ഉപ മുഖ്യമന്ത്രി ജി പരമേശ്വര്‍ മുഖ്യാതിഥിയായിരിക്കും. കര്‍ണാടക വഖഫ് മന്ത്രി സമീര്‍ അഹമ്മദ്, കര്‍ണാടക വ്യവസായ മന്ത്രി യൂ ടി കാദര്‍, കര്‍ണാടക മന്ത്രി സി എം ഇബ്രാഹിം, കര്‍ണാടക മന്ത്രി ഡി എം ഫാറൂഖ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ സംസ്‌കാരിക മത നേതാക്കള്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: