Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » മുഹിമ്മാത്ത് ജൂനിയര്‍ ശരീഅത്ത് അവാമില്‍ എക്‌സിബിഷന്‍' 18 ശ്രദ്ധേയമായി

മുഹിമ്മാത്ത് ജൂനിയര്‍ ശരീഅത്ത് അവാമില്‍ എക്‌സിബിഷന്‍' 18 ശ്രദ്ധേയമായി

Written By Muhimmath News on Monday, 1 October 2018 | 21:24




പുത്തിഗെ: മുഹിമ്മാത്ത് ജൂനിയര്‍ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ അവാമില്‍ കിതാബ് അടിസ്ഥാനമാക്കി സംഘടിപ്പിച്ച അവാമില്‍ എക്‌സിബിഷന്‍ -18 കലാമികവ് കൊണ്ട് ഏറെ ശ്രദ്ധേയമായി. നഹ്‌വ് വിജ്ഞാന ശാഖയിലെ അവാമിലുകളെ എളുപ്പത്തില്‍ പുതുതലമുറക്ക് മനസ്സിലാക്കികൊടുക്കാന്‍ ഉതകുന്ന രീതിയില്‍ വൈവിധ്യങ്ങളായ രൂപങ്ങളിലേക്ക് പകര്‍ത്തിയത് നവ്യാനുഭവമയി. 


എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ അധ്യക്ഷനും ജൂുനിയര്‍ ശരീഅത്ത് കോളേജ് മുദരിസുമായ സയ്യിദ് ജമലുല്ലെലി തങ്ങള്‍ കര ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍, ഹസന്‍ ഹിമമി സഖാഫി അറന്തോട്, അബ്ദുല്‍ ലത്വീഫ് സിദ്ധീഖി കാവനൂര്‍, സിദ്ധീഖ് ഹിമമി ഗൂണാജെ, മന്‍ഷാദ് അഹ്‌സനി കട്ടത്തടുക്ക  നേതൃത്വം നല്‍കി.
 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved