Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » ആറ് പതിറ്റാണ്ട് പിന്നിട്ട് കേരളം: കലാലയം ഓപ്പണ്‍ ഫോറം വ്യാഴാഴ്ച

ആറ് പതിറ്റാണ്ട് പിന്നിട്ട് കേരളം: കലാലയം ഓപ്പണ്‍ ഫോറം വ്യാഴാഴ്ച

Written By Muhimmath News on Tuesday, 30 October 2018 | 21:29
























മനാമ: കേരളപ്പിറവിയുടെ അറുപത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്  ബഹ്‌റൈന്‍ കലാലയം സാംസ്‌കാരിക വേദി ഓപ്പണ്‍ ഫോറം  സംഘടിപ്പിക്കുന്നു. 'ആറ് പതിറ്റാണ്ട് പിന്നിടുന്ന കേരളം ' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറം  1956 നവംബര്‍ 1ന് രൂപം കൊണ്ട കേരളം 62 വര്‍ഷങ്ങള്‍ കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കുമൊപ്പം പ്രളയാനന്തരം ഉണ്ടായ  നവകേരള സൃഷ്ടിപ്പിനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ദേശ നിര്‍മിതിയിലെ കാഴ്ചപ്പാടുകളും സമകാലിക രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സാഹചര്യങ്ങളും വിഷയീഭവിക്കും.



കേരള പിറവി ദിനമായ നവംബര്‍ ഒന്ന് വ്യാഴാഴ്ച രാത്രി ജിദ് ആഫ് കള്‍ച്ചറല്‍ സെന്ററില്‍ ഓപ്പണ്‍ ഫോറത്തില്‍ പ്രമുഖര്‍ സംബന്ധിക്കും.

ഇത് സംബന്ധമായി ആര്‍.എസ്.സി. ചെയര്‍മാന്‍ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.പി.കെ.മുഹമ്മദ്, അബ്ദുള്ള രണ്ടത്താണി, ഫൈസല്‍ ചെറുവണ്ണൂര്‍, നവാസ് പാവണ്ടൂര്‍, അശ്‌റഫ് മങ്കര ,ജാഫര്‍ ശരീഫ് മരത്തംകോട്  എന്നിവര്‍  സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved