Friday, 26 October 2018

കല്ലക്കട്ട മജ്മഅ് മീലാദ് സ്‌നേഹ വസന്തം മുന്നൊരുക്ക സംഗമം ഞായറാഴ്ച

വിദ്യാനഗര്‍: കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തില്‍ ഐദറൂസിയ്യയുടെ കീഴില്‍ സംവിധാനിച്ച ഹുബ്ബുറസൂല്‍ ചാപ്റ്റര്‍ ആഭിമുഖ്യത്തില്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെ നടക്കുന്ന സ്‌നേഹ വസന്തം പരിപാടിയുടെ മുന്നൊരുക്ക സംഗമം ഞായറാഴ്ച രാവിലെ 7 മണിക്ക് മജ്മഅ് ക്യാമ്പസില്‍ നടക്കും.

മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസ്  നേതൃത്വം നല്‍കും.

സയ്യിദ് ശറഫുദ്ദീന്‍ ഹിമമി കുടക്, സയ്യിദ് യു.പി.എസ്. തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി,  ബി.എസ്, അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ് മൗലവി ആലമ്പാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ദേശാംകുളം സുലൈമാന്‍ സഖാഫി, എം.പി. അബ്ദുല്ല ഫൈസി,  മുഹമ്മദ് ഹാജി ചെങ്കള, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച തുടങ്ങിയവര്‍ സംബന്ധിക്കും.  

മീലാദ് പരിപാടിക്ക് അന്തിമ രൂപം നല്‍കും. സമീപകാലത്ത് മരണപ്പെട്ട നേതാക്കള്‍ക്ക് വേണ്ടി അനുസ്മരണ പ്രാര്‍ത്ഥന നടക്കും.


SHARE THIS

Author:

0 التعليقات: