Latest News :
Home » , , , , , » മുസ്ലിംകള്‍ക്കെതിരായ അതിക്രമം: ശക്തമായ നടപടിയെടുക്കണം- കാന്തപുരം ഉസ്താദ്

മുസ്ലിംകള്‍ക്കെതിരായ അതിക്രമം: ശക്തമായ നടപടിയെടുക്കണം- കാന്തപുരം ഉസ്താദ്

Written By Muhimmath News on Tuesday, 30 October 2018 | 11:53

മുംബൈ: രാജ്യത്ത് ബീഫിന്റയും മറ്റും പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അപലപനീയമാണെന്നും മുസ്‌ലിമായി എന്നതിന്റെ പേരില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ രൂപപ്പെടുന്നത് അപകടകരമാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ പറഞ്ഞു.

ലോകപ്രശസ്ത മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനും സുന്നത്ത് ജമാഅത്തിന്റെ നേതാവുമായിരുന്ന ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ നൂറാം ഉറൂസിന്റെ ഭാഗമായി നാഗ്പൂരില്‍ നടന്ന ത്രിദിന ലോക സുന്നി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദക്ഷിണ ഡല്‍ഹിയില്‍ എട്ട് വയസ്സുകാരനായ അസീമിനെ വധിച്ചവരെ കണ്ടെത്തി ശക്തമായ ശിക്ഷ നല്‍കണം. മതത്തിന്റേയോ ജാതിയുടേയോ
ഭിന്നതകള്‍ക്കപ്പുറം മനുഷ്യരെ സംരക്ഷിക്കുന്ന നിലപാടുകള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കണം. ഇന്ത്യയിലെ മുസ് ലിംകള്‍ സമാധാന രംഗത്ത് സ്തുത്യര്‍ഹമായ ഇടപെടലുകള്‍ നടത്തുന്നവരാണ്.
മദ്‌റസകള്‍ പോലുള്ള വ്യവസ്ഥാപിത മത വൈജ്ഞാനിക കേന്ദ്രങ്ങള്‍ വഴി വിവിധ വിഷയങ്ങളില്‍ ആഴമുള്ള അറിവാണ് വിനിമയം ചെയ്യപ്പെടുന്നത്.













ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വി ഇന്ത്യയില്‍ സുന്നത്ത് ജമാഅത്തിന് ശക്തമായ അടിത്തറ ഉണ്ടാക്കിയ മഹാ ജ്ഞാനിയായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ തെറ്റായ പ്രചാരണവുമായി വന്ന പുത്തന്‍ പ്രസ്ഥാനങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തു. അധ്യാത്മിക മാര്‍ഗ്ഗത്തിലൂടെ ഇന്ത്യന്‍ മുസ്‌ലിംകളെ വഴി നടത്തിയതില്‍ ബറേല്‍വി ഇമാമിന് വലിയ പങ്കുണ്ട് . അദ്ദേഹം കാണിച്ച വഴി സൂക്ഷ്മമായി അനുധാവനം ചെയ്ത് മുസ് ലിംകള്‍ മുന്നോട്ട് പോകണം.

ബറേല്‍വി ഇമാമിന്റെ ശിഷ്യനായ അഹ്മദ് കോയ ശാലിയത്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മഹാനാണ്. ബറേല്‍വി ഇമാമിന്റെ വഴിയേ പുത്തന്‍ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുന്ന ശക്തമായ രീതി ശാസ്ത്രമാണ് സമസ്തയുടേയും , പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ നടക്കുന്നതെന്നും കാന്തപുരം പറഞ്ഞു. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം അദ്ദേഹത്തെ അനുഗമിച്ചു . പ്രഗത്ഭരായ 150 പണ്ഡ
ിതര്‍ സമ്മേളനത്തില്‍ മുന്ന് ദിവസങ്ങളിലായി പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved