Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ശബരിമല സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണം. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. അപൂര്‍വ്വം ലോറികളും ഓടുന്നുണ്ട്. അതേസമയം മഞ്ചേശ്വരത്ത് ബുധനാഴ്ച രാത്രി കെ എസ് ആര്‍ ടി സി ബസ് കല്ലെറിഞ്ഞു തകര്‍ത്തു. 















ചുരുക്കം പച്ചക്കറി കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമാണ് തുറന്നിട്ടുള്ളത്. മറ്റു കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അവധിയായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസിന്റെ കര്‍ശനമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

















ഫ്‌ളൈയിംഗ് സ്‌ക്വാഡും മറ്റും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ജാഗരൂകരായി പ്രവര്‍ത്തിക്കുന്നുണ്ട്.
തൃക്കണ്ണാട് രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കടകളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. പലയിടത്തും റോഡുകളില്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. ഇവയെല്ലാം പോലീസെത്തി നീക്കം ചെയ്തു. 

Leave A Reply