Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
























ദേളി: സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന ശൈഖുനാ താജുല്‍ ഉലമാ  മൗലാനാ നൂറുല്‍ ഉലമാ എന്നീ മഹത്തുക്കളുടെ പേരില്‍ ജനുവരി ആദ്യവാരത്തില്‍ ജാമിഅ സഅദിയ്യയില്‍ നടക്കുന്ന ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി നവംബര്‍ 6 ന് ജാമിഅ സഅദിയ്യയില്‍ സംഘടിക്കുന്ന ജില്ലാ സഅദീസ് കുടുംബ സംഗമത്തിന്റെ പ്രചരണ ഭാഗമായി ജില്ലയിലെ ഒന്‍പത് സോണുകളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകള്‍ ഈ മാസം 15 ന് പൂര്‍ത്തിയാകും. കഴിഞ്ഞ മാസം മുപ്പതിന് കാഞ്ഞങ്ങാട് സോണില്‍ ജില്ലാ തല ഉദ്ഘാടനം നടന്നു. തുടര്‍ന്ന് മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ സോണുകളില്‍ നടന്ന കണ്‍വെന്‍ഷനുകളില്‍ കേന്ദ്ര, ജില്ല സാരഥികള്‍ നേതൃത്വം നല്‍കി.

ഈ മാസം 12ന് കാസറഗോഡ്, 13ന് മുള്ളേരിയ കുമ്പള,14ന്  ഉദുമ ബദിയടുക്ക, എന്നിവിടങ്ങളിലും 15ന് ഉപ്പളയിലും സോണ്‍ കണ്‍വെന്‍ഷനുകള്‍ നടക്കും. എം.യു.എസ് കേന്ദ്ര, ജില്ലാ നേതാക്കളായ സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, മുഗു ഇബ്രാഹിം സഅദി, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, ആരിക്കാടി അഷ്‌റഫ് സഅദി, ഹസന്‍ സഅദി മള്ഹര്‍, സഈദ് സഅദി കോട്ടക്കുന്ന്, നൗഫല്‍ സഅദി ഉദിനൂര്‍, ഖാലിദ് സഅദി, ബഷീര്‍ സഅദി ചെറൂണീ നേതൃത്വം നല്‍കും. ഈ മാസം 20 മുതല്‍ മുഴുവന്‍ സോണുകളിലും റജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും.

Leave A Reply