Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page


കുമ്പള: ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടിയില്ല. ശ്വാസ തടസ്സം അനുഭവപ്പെട്ട ഏഴ് വയസ്സുകാരി അച്ഛന്റെ തോളില്‍ കിടന്ന് മരിച്ചു. കുമ്പള കുണ്ടങ്കരടുക്ക വെല്‍ഫെയര്‍ സ്‌കൂളിന് സമീപം ടെന്റ് കെട്ടി താമസിക്കുന്ന കര്‍ണ്ണാടക സ്വദേശി മാറപ്പന്റെയും ജയലക്ഷ്മിയുടെയും മകള്‍ സുപ്രിതയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സുപ്രിതയ്ക്ക് ശ്വാസ തടസ്സമുണ്ടായത്. ഇതേ തുടര്‍ന്ന് മാറപ്പ സുപ്രിതയെ തോളില്‍ കിടത്തി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സമീപത്തെ റോഡില്‍ പോയ നിരവധി വാഹനങ്ങള്‍ക്ക് കൈ കാട്ടിയെങ്കിലും നിര്‍ത്തിയില്ലെന്നാണ് പറയുന്നത്. വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് കുട്ടിയെ തോളില്‍കിടത്തി മാറപ്പ ആസ്പത്രി ലക്ഷ്യമാക്കി ഒരു കിലോമീറ്ററോളം ഓടുകയായിരുന്നു. എന്നാല്‍ ആസ്പത്രിയില്‍ എത്തും മുമ്പേ സുപ്രിത മരണത്തിന് കീഴടങ്ങിയിരുന്നു. പക്ഷേ ആസ്പത്രിയില്‍ എത്തി ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് സുപ്രിത മരിച്ചതായി മാറപ്പ അറിയുന്നത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നേരത്തെ സുപ്രിത കാസര്‍കോട്ടെയും മംഗളൂരുവിലെയും ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ കുടുംബം വര്‍ഷങ്ങളായി കുമ്പളയില്‍ താമസിച്ചുവരികയാണ്. 
ആസ്പത്രിയിലെത്തി കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Leave A Reply