Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

നാലുഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയും മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖും കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി നിയമസഭയിലും പുറത്തും ശബ്ദിച്ച നേതാക്കളായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. 
ഇരുവരുടെയും വിയോഗം മുസ് ലിം ലീഗിനും പ്രത്യേകിച്ച് യു.ഡി എഫിനും കനത്ത നഷ്ടമാണ്.

യു.ഡി.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചെര്‍ക്കളം അബ്ദുള്ള, പി.ബി. അബ്ദുല്‍ റസാഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ചെര്‍ക്കളം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ കൊണ്ടുവന്ന പല പരിഷ്‌ക്കാരങ്ങളും മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായിരുന്നു. 
കേന്ദ്രം ഇപ്പോള്‍ നടപ്പിലാക്കുന്ന പല പദ്ധതികളും മുമ്പ് ചെര്‍ക്കളം അബ്ദുല്ല കൊണ്ടുവന്നതാണ്. നല്ലൊരു മന്ത്രി എന്ന നിലയില്‍ കഴിവ് തെളിയിച്ച ചെര്‍ക്കളത്തിന്റെ വിയോഗം നാടിന് മാത്രമല്ല, സംസ്ഥാനത്തിന് തന്നെ കനത്തനഷ്ടമാണ്. 

പി.ബി. അബ്ദുല്‍ റസാഖ് ജനങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമാണ് കാണിച്ചിരുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും മുഖ്യമന്ത്രിയായിരുന്ന തന്നെ സമീപിച്ചപ്പോള്‍ നിറവേറ്റികൊടുത്തിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടിയും, മെഡിക്കല്‍ കോളജിനു വേണ്ടിയും എപ്പോഴും ശബ്ദമുയര്‍ത്തി. 
പാവങ്ങള്‍ക്ക് വേണ്ടിയാണ് അധികവും അദ്ദേഹം എം.എല്‍.എ. പദവി ഉപയോഗപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാന്‍ എം.സി. ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി .ടി . അഹമ്മദലി, ഹക്കിം കുന്നില്‍, എ. അബ്ദുല്‍ റഹ്മാന്‍, കെ. നീലകണ്ഠന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ. അബ്ദുല്ല, എ.ജി.സി.ബഷീര്‍, പി.എ. അഷറഫ് അലി, അഡ്വ: എ. ഗോവിന്ദന്‍ നായര്‍ ,സുബ്ബറൈ, കുര്യക്കോസ് പ്ലാപറമ്പില്‍ ,ശാന്തമ്മ ഫിലിപ്പ്,ഡോ ഖാദര്‍ മാങ്ങാട്, വി.കമ്മാരന്‍, ഹരീഷ് ബി.നായര്‍, അബ്രഹാം കോണാക്കര, കരിവെള്ളൂര്‍ വിജയന്‍,കരിം ചന്തേര, അസീസ് മരിക്കെ, വി.പി. അബ്ദുല്‍ ഖാദര്‍ ,വി.കെ. ബാവ പി.എം.മുനീര്‍ ഹാജി, എം.എച്ച്.ജനാര്‍ദ്ദനന്‍ ,എ.എം. കടവത്ത്, കരുണ്‍ താപ്പഎന്നിവര്‍പ്രസംഗിച്ചു.

Leave A Reply