Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » » പിബി അബ്ദുല്‍ റസാഖ് എം എല്‍ എയുടെ വീട് കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു

പിബി അബ്ദുല്‍ റസാഖ് എം എല്‍ എയുടെ വീട് കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു

Written By Muhimmath News on Sunday, 28 October 2018 | 15:51

കാസര്‍കോട്: അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുല്‍ റസാഖിന്റെ വീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെയാണ് കെ സുരേന്ദ്രന്‍ പിബി അബ്ദുല്‍ റസാഖിന്റെ നായന്മാര്‍മൂലയിലെ വീട്ടിലെത്തിയത്. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് പിബി അബ്ദുല്‍ റസാഖ് നിയമസഭയിലെത്തിയത്. ബിജെപി ജില്ലാ നേതാക്കളും സുരേന്ദ്രനോടപ്പം ഉണ്ടായിരുന്നു. പിബി അബ്ദുല്‍ റസാഖിന്റെ കുടുംബങ്ങളുമായി കെ സുരേന്ദ്രന്‍ സംസാരിച്ചു.

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പിബി അബ്ദുല്‍ റസാഖിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രീയ രംഗത്തെ നിരവധിപേരാണ് അദ്ദേഹത്തിന് അനുശോചനമറിയിക്കാന്‍ നായന്മാര്‍മൂലയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved