Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്കാഞ്ഞങ്ങാട് റവന്യൂ വകുപ്പ് കൈമാറുന്ന 100 ഏക്കര്‍ ഭൂമിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വ്യവസായ പാര്‍ക്ക് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ഉദുമ ടെക്സ്റ്റയില്‍ മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. നിക്ഷേപകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ല. നിക്ഷേപം സുരക്ഷിതമായിരിക്കും. പിണറായിയില്‍ അത്യാധുനിക ടെക്സ്റ്റയില്‍ കേന്ദ്രം സ്ഥാപിക്കും.പ്രതിദിനം 18000 മീറ്റര്‍ തുണി ഇവിടെ ഉദ്പാദിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വ്യാവസായിക ഉല്‍പാദന വര്‍ധനയ്ക്കും അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതിനുമുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. പൂട്ടിക്കിടക്കുന്ന മുഴുവന്‍ കൈത്തറി യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കും.സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ യൂണിഫോമിന്റെ 35 ശതമാനം മാത്രമേ ഖാദി മേഖലയില്‍ നിന്ന് ലഭിക്കുന്നുള്ളു.അടുത്തവര്‍ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മുഴുവന്‍ യുണിഫോമും ഖാദി മേഖലയില്‍ ഉദ്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കൈത്തറി മേഖലയില്‍ നിയമാനുസൃതം നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലിപോലും ലഭിക്കുന്നില്ല. ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

















ഉദുമ ടെക്സ്റ്റയില്‍ മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനംശേഷം മന്ത്രി ഇ.ചന്ദ്രശേഖരന്‍ മില്‍ സന്ദര്‍ശിക്കുന്നു.



റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായ പരിപാടിയില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതവും കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ സി.ആര്‍ വത്സന്‍ നന്ദിയും പറഞ്ഞു. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രഡിന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, മുന്‍ എംഎല്‍എ:കെ.വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, ഉദുമ, പള്ളിക്കര, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Leave A Reply