Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » ഉദുമ സ്വദേശി ബെംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു

ഉദുമ സ്വദേശി ബെംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു

Written By Muhimmath News on Sunday, 7 October 2018 | 12:16

ഉദുമ: ഉദുമ സ്വദേശി ബെംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു. തെക്കിലിലെ മുന്‍ ഖത്തീബ് പരേതനായ അന്തുര്‍ഞ്ഞി മുസ്‌ല്യാരുടെ മകന്‍ മുഹമ്മദ് ഹബീബ് (47) ആണ് മരണപ്പെട്ടത്. ബെംഗളൂരുല്‍ കട നടത്തി വരികയായിരുന്ന ഹബീബ് ശനിയാഴ്ച രാത്രി നാട്ടില്‍ വരാനായി ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി ഉദുമയിലെ പഴയ ഐശ്വര്യ തിയേറ്ററിന് സമീപമാണ് ഇവര്‍ കുടുംബ സമേതം താമസം. 


പരേതയായ ബീഫാത്തിമയാണ് മാതാവ്. ഉദുമ മൂലയില്‍ വളപ്പില്‍ പരേതനായ കാപ്പില്‍ ഹസ്സന്‍ ഹാജിയുടെ മകള്‍ ഫസീലയാണ് ഭാര്യ. മക്കള്‍: ഫാദില്‍, അന്‍സല്‍, റിഷാല്‍, സബ, ഷാസില്‍. സഹോദരങ്ങള്‍: ഹാജിറ , താഹിറ, ഹക്കീം ,ഖദീജ, ഉമൈറ.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved