Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , , » സൂറത്ത് എന്‍..ഐ.ടി, എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്

സൂറത്ത് എന്‍..ഐ.ടി, എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്

Written By Muhimmath News on Saturday, 13 October 2018 | 18:54


കാഞ്ഞങ്ങാട് : ഇന്ത്യയിലെ  മികച്ച എന്‍.ഐ.ടി കളിലൊന്നായ ഗുജറാത്തിലെ സൂറത്ത്  സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്‍.ഐ.ടി യുടെ ഈ വര്‍ഷത്തെ എം.ടെക്ക് സോയില്‍ മെക്കാനിക്‌സ് ആന്‍ഡ് ഫൗണ്ടേഷന്‍ എഞ്ചിനീറിങ് പരീക്ഷയില്‍ കാസര്‍കോഡ് പരപ്പ സ്വദേശിനിയായ കൃഷ്ണവേണി ഇ. പി ഒന്നാം റാങ്കോടെ സ്വര്‍ണ മെഡല്‍ നേടി. 

കാസര്‍കോഡ് പരപ്പയിലെ പരേതനായ പി.വി. ബാലകൃഷ്ണന്റെയും  കാഞ്ഞങ്ങാട് ഡി.ഇ. ഒ യിലെ സീനിയര്‍ ക്ലര്‍ക്ക് ഇ.പി.ഉഷ യുടെയും മകളായ കൃഷ്ണവേണി തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീറിങ് കോളേജില്‍ നിന്നാണ് സിവില്‍ എഞ്ചിനീറിങ്ങില്‍ ബി.ടെക്ക് ബിരുദം നേടിയത്. സിവില്‍ എഞ്ചിനീറിങ്ങില്‍ ഡോക്ടറേറ്റ് നേടണം എന്നാണ് ഇപ്പോള്‍ കാസര്‍കോഡ് ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീറിങ് വിഭാഗത്തില്‍ ലക്ച്ചറര്‍ ആയി ജോലി ചെയ്യുന്ന കൃഷ്ണവേണിയുടെ ആഗ്രഹം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved