Latest News :
Home » , » സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ബാഡൂര്‍ എസ് സി കോളനിയില്‍ ആരോഗ്യ ബോധവത്കരണവും ശുചീകരണവും സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ബാഡൂര്‍ എസ് സി കോളനിയില്‍ ആരോഗ്യ ബോധവത്കരണവും ശുചീകരണവും സംഘടിപ്പിച്ചു

Written By Muhimmath News on Monday, 15 October 2018 | 19:46


പുത്തിഗെ: നവകേരള സൃഷ്ടിക്കായ് നമുക്ക് ഒന്നിക്കാം എന്ന സന്ദേശത്തില്‍  പട്ടികജാതി വികസന വകുപ്പ് ആഭിമുഖ്യത്തില്‍ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ ഭാഗമായി  ബാഡൂര്‍ എസ് സി കോളനിയില്‍ ശുചീകരണവും ആരോഗ്യ ബോധവല്‍കരണവും സംഘടിപ്പിച്ചു.

പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വെല്‍ ഫയര്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചനിയ പി എ  അധ്യക്ഷത വഹിച്ചു.

സര്‍ക്കാര്‍ പട്ടിക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പരിപാടികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വിജയിക്കാത്തതിനു പിന്നില്‍ മദ്യവും മയക്കു മരുന്നുകളും കാരണമാകുന്നതായും ലഹരിക്കെതിരെ  ബോധവല്‍കരണം ശക്തമാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. എക്‌സ്‌സൈ് പ്രിവെന്‍ഷന്‍ ഓഫീസര്‍ കെ പിതാംബരന്‍  ലഹിരക്കെതിരെയുള്ള ബോധവല്‍കരണ ക്ലാസ്സിന് നേതൃത്വം നല്‍കി.

സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുന്ദരി, ജില്ലാ പട്ടികജാതി ഉപദേസകസമിതിയംഗം എസ് സദാനന്ദ ഷേണി, ടി രാജേഷ്  പ്രസംഗിച്ചു. എസ് സി ഡി ഒ ബഷീര്‍ പി ബി സ്വാഗതവും പ്രമോട്ടര്‍ വസന്ത എ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved