Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » ജില്ലാ സഅദീസ് കുടുംബ സംഗമം; കാസര്‍കോട് സോണില്‍ നിന്നും 40 കുടുംബങ്ങള്‍ പങ്കെടുക്കും

ജില്ലാ സഅദീസ് കുടുംബ സംഗമം; കാസര്‍കോട് സോണില്‍ നിന്നും 40 കുടുംബങ്ങള്‍ പങ്കെടുക്കും

Written By Muhimmath News on Saturday, 13 October 2018 | 18:10


കാസര്‍കോട്: നവംബര്‍ ആറിന് ജാമിഅ സഅദിയ്യയില്‍ മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സഅദീസ് കുടുംബ സംഗമത്തില്‍ കാസറഗോഡ് സോണ്‍ പരിധിയില്‍ നിന്ന് 40കുടുബങ്ങള്‍ പങ്കെടുക്കും. ജാമിഅ സഅദിയ്യയില്‍ നിന്ന് സഅദി, അഫഌി ബിരുദം നേടിയ 40 പണ്ഡിത കുടുംബങ്ങളില്‍ നിന്നായി നൂറോളം കുടുംബാഗംങ്ങള്‍ ജില്ലാ കുടുംബ സംഗമത്തില്‍ കാസര്‍കോട് സോണില്‍ നിന്നും ജാമിഅ സഅദിയ്യയില്‍ എത്തിചേരും.

പ്രചരണ ഭാഗമായി  ജില്ലാ സുന്നീ സെന്ററില്‍ സംഘടിപ്പിച്ച സോണ്‍ സംഗമത്തില്‍  അബ്ദുല്‍ ഖാദര്‍ സഅദി പെരിയടുക്കം അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് വിഷയാവതരണവും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി മുഖ്യപ്രഭാഷണവും നടത്തി. 

ജനുവരി ആദ്യവാരം ജാമിഅ സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ച വിജയിപ്പിക്കാന്‍ ആവശ്യമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പ്രചരണം സര്‍ക്കിള്‍ തലങ്ങളില്‍ ശക്തിപ്പെടുത്താന്‍ പ്രത്യേക കോഡിനേറ്റര്‍മാരെ നിയമിച്ചു. അഹ്മദ് സഅദി ചെങ്കള, ഹാഫിള് അഹ്മദ് സഅദി ചേറൂര്‍, മോയ്തു സഅദി അട്ക്കത്ത്ബയല്‍, ഇബ്രാഹിം സഅദി ത്വാഹാ നഗര്‍, സുബൈര്‍ സഅദി ചേരുര്‍, അഹ്മദ് സഅദി കുണ്ടന്നൂര്‍, സുബൈര്‍ സഅദി ബദര്‍  നഗര്‍, സിദ്ധീഖ് സഅദി നാലാംമൈല്‍, അബ്ദുല്‍ റസ്സാഖ് സഅദി ടി.എന്‍ മൂല, ഷഫീഖ് സഅദി ചേരൂര്‍ സംബന്ധിച്ചു. സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ സഅദി എര്‍മാളം നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved