Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നിസംഘടനകള്‍ ശേഖരിച്ച നാല്‍പ്പത്തിയഞ്ച് ലക്ഷംരൂപ  കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ആദ്യഘട്ടത്തില്‍ കൈമാറിയ തുകയടക്കം ഇപ്പോള്‍ അരക്കോടി രൂപ മുഖ്യമന്ത്രിയെ നേരിട്ടും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ളവ അല്ലാതെയുമായി സംസ്ഥാന സര്‍ക്കാറിനു എത്തിച്ചിട്ടുണ്ട്. 

ഐ.സി.എഫ് ഗള്‍ഫ് കമ്മറ്റി ശേഖരിച്ച തുക സയ്യിദ് ആറ്റക്കോയ തങ്ങളും മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. എസ്.വൈ.എസിന്റെ സാന്ത്വനം പദ്ധതിക്ക് കീഴില്‍ സംഘടന നടത്തുന്ന മില്യണുകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും വിവിധ മന്ത്രിമാര്‍ വിദേശത്ത് പോയി കേരളത്തിനായി നടത്തുന്ന യാത്രകള്‍ക്ക് പിന്തുണ ഉറപ്പു നല്‍കുകയും ചെയ്തു. 

സുന്നി സംഘടനകളെ പ്രതിനിധീകരിച്ചു വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മജീദ് കക്കാട്, എ.സൈഫുദ്ധീന്‍ ഹാജി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സിദ്ദീഖ് സഖാഫി നേമം എന്നിവര്‍ പങ്കെടുത്തു

Leave A Reply