Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ധര്‍മ്മപാതയില്‍ അണിചേരുക എന്ന സന്ദേശത്തില്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി മെമ്പര്‍ഷിപ്പ് ദിനം വെള്ളിയാഴ്ച ആചരിക്കും. മെമ്പര്‍ഷിപ്പ് ദിനാചരണഭാഗമായി വിവിധ ഘടകങ്ങളില്‍ ആവേശകരമായ മുന്നൊരുക്കങ്ങളാണ് പൂര്‍ത്തിയായത്. യൂനിറ്റുകളില്‍ മുജാഹദ, സര്‍ക്കിള്‍ ഘടകങ്ങളില്‍ മുന്നൊരുക്കം, സോണ്‍ തലങ്ങളില്‍ ഇഖ്ദാം, പടയൊരുക്കം, ഇലക്ഷന്‍ വര്‍ക്ക്‌ഷോപ്പ്, സജ്ജീകരണം,  തുടങ്ങിയ സംഗമങ്ങള്‍  പൂര്‍ത്തിയായി.

ഇലക്ഷന്‍ സാമഗ്രികള്‍ വിവിധ ഘടകങ്ങളില്‍ വിതരണം ചെയ്ത് മെമ്പര്‍ഷിപ്പ് സാധ്യതാലിസ്റ്റ് ഉറപ്പുവരുത്തി. എസ് എസ് എഫ് ചങ്ങാതിപ്പട്ടിക പൂര്‍ത്തിയാക്കി മെമ്പര്‍ഷിപ്പ് അപ് ലോഡിംഗ് പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി. മലയോരമേഖലകളിലടക്കം ജില്ലയിലെങ്ങും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല, സോണ്‍, ഡിവിഷന്‍, സര്‍ക്കിള്‍, സെക്ടര്‍, യൂനിറ്റ് ഇലക്ഷന്‍ ഡയറക്ടറേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കി. 

പരപ്പ സോണിലെ രണ്ട് കേന്ദ്രങ്ങളിലായി നടന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ ശ്രദ്ധേയമായി. 

പാണത്തൂര്‍ ശുഹദാ ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സോണ്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഉസ്മാന്‍ കോളിച്ചാലിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മദനി ബല്ലാകടപ്പുറം ഉദ്ഘാടനം ചെയ്തു. ക്ലായിക്കോട് സുന്നി സെന്ററില്‍ സോണ്‍ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ഹസൈനാര്‍ മദനിയുടെ അധ്യക്ഷതയില്‍ വി സി അബ്ദുല്ലാഹി സഅദി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഇലക്ഷന്‍ ചീഫ് അശ്‌റഫ് കരിപ്പൊടി വിഷയാവതരണം നടത്തി. 

പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി, മടിക്കൈ അബ്ദുല്ല ഹാജി, അലി പൂച്ചക്കാട്, ശിഹാബുദ്ദീന്‍ അഹ്‌സനി, ശിഹാബ് പാണത്തൂര്‍, മുഹമ്മദ് ഹാജി മൂലപ്പാറ, മുഹമ്മദ് കമ്മാടം, എല്‍ ബി മുഹമ്മദ്കുഞ്ഞി, അബ്ദുല്ല ക്ലായിക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Leave A Reply