Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മറ്റിക്ക് പുതിയ സാരഥികള്‍

ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മറ്റിക്ക് പുതിയ സാരഥികള്‍

Written By Muhimmath News on Saturday, 13 October 2018 | 17:34

























ദുബായ്: പുതിയ മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മറ്റി 2018-2021 കാലയളവിലേക്കുള്ള കമ്മറ്റി നിലവില്‍ വന്നു. ദുബായ് കെ എം സി സി അല്‍ബറഹ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം  പ്രസിഡന്റ് സലാം കന്യപ്പാടിയുടെ അധ്യക്ഷതയില്‍ യു എ ഇ കെ എം സി സി കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഏളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി കെ അന്‍വര്‍ നഹ സാഹിബ്, ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ആശംസകള്‍ നേര്‍ന്നു. പി ഡി നൂറുദ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി, പ്രസിഡന്റ്: ഫൈസല്‍ പട്ടേല്‍, ജന.സെക്ര: പി ഡി നൂറുദ്ദീന്‍, ട്രഷര്‍: അസീസ് കമാലിയ, ഓര്‍ഗ.സെക്രട്ടറി: സിദ്ദീഖ് ചൗക്കി

വൈസ് പ്രസിഡ്ന്റുമാര്‍: സത്താര്‍ ആലമ്പാടി, എ കെ കരീം, ഐ പി എം ഇബ്രാഹിം, മുനീഫ് ബദിയടുക്ക, സുബൈര്‍ അബ്ദുല്ല, അബ്ദല്ല ബെളിഞ്ച, ജോ.സെക്രട്ടറിമാര്‍: റഹ്മാന്‍ പടിഞ്ഞാര്‍, എംഎസ്.ഹമീദ് ഗോളിയടുക്ക, സഫ്‌വാന്‍ അണങ്കൂര്‍, ഉപ്പി കല്ലങ്കൈ, സുഹൈല്‍ കോപ്പ, ഷാഫി ഖാസിവളപ്പില്‍, ഹംസ തൊട്ടി റിട്ടേണിംഗ്  ഓഫീസറും അഫ്‌സല്‍ മൊട്ടമ്മല്‍, ഇസ്മയില്‍ നാലാം വാതുക്കള്‍, അയൂബ് ഉറുമി എന്നിവര്‍ നിരീക്ഷകരുമായിരുന്നു.

കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷന്‍ ഹുസൈനാര്‍ ഹാജി എടച്ചാ ക്കൈ, സംസ്ഥാന ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജന.സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, ഹനീഫ് ചെര്‍ക്കള, ശരീഫ് പൈക്ക, ഹസൈനാര്‍ ബീജന്തടുക്ക, ജാഫര്‍ എരിയാല്‍, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്നില്‍, ഹനീഫ് ടി ആര്‍, മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലങ്കൈ, സലീം ചേരങ്കൈ,
എ ജി എ റഹ്മാന്‍, ഷബീര്‍ കൈതക്കാട്, ഷബീര്‍ കിഴൂര്‍
ഫൗസല്‍ ദീനാര്‍, സുബൈര്‍ മൊഗ്രാല്‍ന്‍പുത്തൂര്‍ തുടങ്ങിയവര്‍ അനുമോദനമര്‍പ്പിച്ചു ഫൈസല്‍ പട്ടേല്‍ നന്ദി ആശംസിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved