Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
ദുബായ്: ഇന്ത്യാ മഹാരാജ്യത്തെ തന്നെ തകര്‍ക്കുന്ന ഫാസിസത്തിന്റെ കരങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ മതേതര ജനാധിപത്യ സര്‍ക്കാറുകള്‍ അനിവാര്യമാണെന്നും അതിന് പ്രവാസിവോട്ട് നിര്‍ണ്ണായകമായിരിക്കുമെന്നും ദുബായ് കെ എം സി സി കാസറകോട് ജില്ലാ ലീഡേര്‍സ് ഫോറം അഭിപ്രായപ്പെട്ടു.

ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കായ് 
ദേരയിലെ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ ലീഡേര്‍സ് എന്ന പരിപാടിയില്‍ കാസറകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.

ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പ്രവാസിവോട്ട് യാഥാര്‍ത്ഥ്യമാവുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കെ എം സി സിയുടെ താഴെതട്ടിലുള്ള കമ്മിറ്റികള്‍ തൊട്ട് തന്നെ യു ഡി എഫ് വോട്ടര്‍മാരെ കണ്ടെത്താനും പ്രവാസിവോട്ടര്‍ ലീസ്റ്റില്‍ പേര് ചേര്‍ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. കെ എം സി സിയുടെ വിവിധ ഘടകങ്ങള്‍ ഇതിനോടൊകം തന്നെ ഈ വിഷയത്തില്‍ ക്യാംപൈനുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ജില്ലയെ സംബന്ധിച്ചിടത്തോളം വര്‍ഗ്ഗീയ ഫാസിസത്തിന്റെ വേരുകള്‍ വലിയ തോതില്‍ വളരുന്ന മണ്ണാണ്. അത്‌കൊണ്ട് തന്നെ പ്രവാസിവോട്ടര്‍ ലീസ്റ്റില്‍ പേര് ചേര്‍ക്കാന്‍ കുറേയേറെ പരിശ്രമിക്കേണ്ടതുണ്ട്. 

യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇനിയും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരോ  രേഖകള്‍ ശരിയാക്കാന്‍ ബാക്കിയുള്ളവരോ ഉണ്ടെങ്കില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും ആവിശ്യമായ രേഖകള്‍ ശരിയാക്കുന്നതിന്ന് കെ എം സി സി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍പ്‌ഡെസ്‌കുമായി ബന്ധപ്പെടമെന്നും ഫോറം ആവിശ്യപ്പെട്ടു.

കൂടുതല്‍ കാര്യ പ്രാപ്തിയുള്ള പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പദ്ധതികള്‍ക്കും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ  പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാനും ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് കമ്മിറ്റികളെ ഏകോപിച്ചുകൊണ്ട്  മുസ്ലിം ലീഗ് കമ്മിറ്റി മുഖേന   സമൂഹത്തിന്റെ താഴെതട്ടില്‍ നിന്ന്തന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും ജില്ലക്ക്  കീഴിലുള്ള മണ്ഡലം കമ്മിറ്റികളിലെ പ്രധാന ഭാരവാഹികളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു.

അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കാനും സംഘടനാ പരിപാടികളും പാര്‍ട്ടി അറിയിപ്പും സന്ദേശവും കൈമാറുന്നതിന് മാത്രം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു  

ഒഫീഷ്യല്‍ മീറ്റിന് ദുബായ് കെ എം സി സി കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ഒഫീഷ്യല്‍ ഭാരവാഹികളായ ട്രഷറര്‍  ഹനീഫ് ടി ആര്‍ ,വൈസ് പ്രസിഡ്ന്റുമാരായ മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, എന്‍.സി.മുഹമ്മദ്, അബ്ദുല്‍ അബ്ദുറഹ്മാന്‍ 
ബീച്ചാരക്കടവ്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ  അഡ്വ.ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക,
ഷരീഫ് പൈക്ക,സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, ഹാഷിം പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍  നന്ദി പറഞ്ഞു. പുതുതായി നിലവില്‍ വന്ന ദുബായ് കെ എം സി സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിക്കു നേരിട്ടും ഫോണിലും സോഷ്യല്‍ മീഡിയ വഴിയും അഭിനന്ദനം അറിയിച്ച മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വിവിധ ഘടകങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും മറ്റും കമ്മിറ്റി നന്ദിയും കടപ്പാടും രേഖപ്പെടുത്തി 

Leave A Reply