Latest News :
Home » » കുമ്പള മഖാം ഉറൂസിന് തുടക്കമായി

കുമ്പള മഖാം ഉറൂസിന് തുടക്കമായി

Written By Muhimmath News on Sunday, 28 October 2018 | 12:05

കുമ്പള: പ്രസിദ്ധമായ കുമ്പള മഖാം ഉറൂസിനോടനുബന്ധിച്ചു നടന്ന മതപ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങള്‍. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തോടെയാണ് ഉറൂസിന് തുടക്കമായത്. കെ എം സാലി പതാക ഉയര്‍ത്തി. സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി. കാസര്‍കോട് ഖാസി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.


ജമാ അത്ത് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഹാജി അധ്യക്ഷനായി. ചെയര്‍മാന്‍ കെ.എം. സാലി, ഹമീദ് യാസീന്‍ ജൗഹരി, ഉമ്മര്‍ ഹുദവി പൂളപ്പാടം, യു.എച്ച്. മുസ് ലിയാര്‍, ഐ.കെ. അബ്ദുല്ല കുഞ്ഞി, വി.പി. അബ്ദുല്‍ കാദര്‍, ജന: കണ്‍വീനര്‍ എന്‍. അബ്ദുല്ല താജ്, മമ്മുഞ്ഞി സോനബസാര്‍, മമ്മു മുബാറക്ക് വി.പി. അബ്ദുല്‍ കാദര്‍, അബൂബക്കര്‍ ബത്തേരി ,അഷ്‌റഫ് അച്ചു എന്നിവര്‍ സംസാരിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved