Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























കുമ്പള: ആര്‍.എസ്.എസ് ബി.ജെ.പി ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയ സ:പി.മുരളീധരന്‍ നാലാം രക്ത സാക്ഷി അനുസ്മരണം കുമ്പളയില്‍ വെച്ച് നടന്നു. വൈകുന്നേരം 4 മണിക്ക് വൈറ്റ് വളണ്ടിയര്‍ പരേഡും പ്രകടനവും മാവിനംകട്ടയില്‍ നിന്നും ആരംഭിച്ചു. കുമ്പള ടൗണില്‍ വെച്ച് നടന്ന അനുസ്മരണ പൊതുയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സോഫിയ മെഹര്‍ ഉദ്ഘാടനം ചെയ്തു .നാടിനെ കലാപഭൂമിയാക്കാനുള്ള ശ്രമം ആര്‍.എസ്.എസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മണികണ്ഠന്‍, ജില്ലാ സെക്രട്ടറി സി.ജെ സജിത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സബീഷ്, രേവതി കുമ്പള, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.രഘുദേവന്‍ മാസ്റ്റര്‍, എം .ശങ്കര്‍ റൈ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി സി.എ സുബൈര്‍, കെ.കെ അബ്ദുല്ല കുഞ്ഞി എന്നിവര്‍ സംസാരിച്ചു. 

കുണ്ടംകാറഡുക്ക യൂണിറ്റ് സംഘടിപ്പിച്ച മുരളിധരന്‍ സ്മാരക വോളിബോള്‍ ടൂര്‍ണമെറ്റിലെ വിജയികള്‍ക്ക് സമ്മാനം ജില്ലാ സെക്രട്ടറി സി.ജെ സജിത് കൈമാറി, ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീന്‍ മലങ്കരെ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് പ്രിത്യിരാജ്.എം അദ്യക്ഷത വഹിച്ചു. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ അനുസ്മരണം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.

Leave A Reply