Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
























കവരത്തി: ആരാധനാലയങ്ങളില്‍ സ്ത്രീ പ്രവേശനം അടക്കമുള്ള മത പരമായ കാര്യങ്ങളില്‍ മത വിശ്വാസികളോടും മത പണ്ഡിതന്മാരോടും അഭിപ്രായം ആരാഞ്ഞതിന് ശേഷമായിരിക്കണം പാര്‍ലിമെന്റ് നിയമം നിര്‍മ്മിക്കേണ്ടതും കോടതികള്‍ നിയമം വ്യാഖ്യാനിക്കേണ്ടതുമെന്ന് മര്‍കസ് വൈസ് ചാന്‍സലര്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കാട് പറഞ്ഞു.

മര്‍കസ് ലക്ഷദ്വീപ് കമ്മിറ്റി നടത്തിവരുന്ന സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി (ഖ.സി) 299ാം ഉറൂസ് മുബാറക്ക് മുഖ്യ പ്രഭാഷണം നടത്തകയായിരുന്നു അദ്ദേഹം.

വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍ പെര്‍സന്‍ ടി. അബ്ദുല്‍ഖാദര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയര്‍ പെര്‍സന്‍ എ.പി. നസീര്‍ ആശംസ അര്‍പ്പിച്ചു.

എസ് എസ് എഫ് ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എസ് വൈ എസ് പ്രസിഡന്റ് എ പി സൈനുല്‍ ആബിദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു.

ലക്ഷദ്വീപ് മര്‍കസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് അന്‍വരി, മര്‍കസ് മസ്ജിദുല്‍ ഹുദാ ഇമാം എംകെ അസ്ഹര്‍ സഖാഫി, ഹാഷിം അഹ്‌സനി, സാലിഹ് സഖാഫി, ഫഹദ് ഖമീസ്, ജാഫര്‍ അഹ്‌സനി, ഹസ്സന്‍ സഖാഫി, നാഫിഹ് സഖാഫി, ഷരീഫ് നുസ്രി, ഹംസക്കോയ സഖാഫി പ്രസംഗിച്ചു.  

സിഎം മുഹ്‌സിന്‍, സി. കാസ്മി, കെ.ആലിക്കോയ, പി.വി. ഉമറുല്‍ ഫാറൂഖ്, വി.പി.പി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എന്‍. തങ്ങക്കോയ, സിഎം സലിം, പിവി റഫീഖ്, എ. മസൂദ്, കെ.ആഷിക്, നൂര്‍ മുഹമ്മദ്, അസീസ്, മുഹമ്മദ്,ബി.സാദിഖ് പങ്കെടുത്തു.

ഉറൂസിന്റെ ഭാഗമായി ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് ജല്‍സാ, രിഫായി റാത്തീബ്, ആത്മീയ സമ്മേളനം എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കും. ആത്മീയ സമ്മേളനത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കൂറ തങ്ങള്‍) നേതൃത്വം നല്‍കും

സയ്യിദ് സുഹൈല്‍ അസ്സഖഫാ മുഖ്യ പ്രഭാഷണം നടത്തും. ഉറൂസ് അന്നദാനത്തോടെ സമാപിക്കുക.


Leave A Reply