Latest News :
Home » , , , , » ഉമ്മയുടെ ആരോഗ്യനില മോശം; മഅ്ദനി ചൊവ്വാഴ്ച്ച കേരളത്തില്‍

ഉമ്മയുടെ ആരോഗ്യനില മോശം; മഅ്ദനി ചൊവ്വാഴ്ച്ച കേരളത്തില്‍

Written By Muhimmath News on Tuesday, 30 October 2018 | 10:54

ബെംഗളൂരു: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ചൊവ്വാഴ്ച കേരളത്തിലെത്തും. ഉമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് അടിയന്തിരമായി കാണാനെത്തുന്നത്. രണ്ട് ലക്ഷം രൂപ കെട്ടിവെച്ചാണ് മഅ്ദനി നാട്ടെലേക്കെത്തുന്നത്.

ക്യാന്‍സര്‍ രോഗിയായ ഉമ്മ അസ്മ ബീവി വെന്റിലേറ്ററിന്റെ സഹായത്തില്‍ ശാസ്താംകോട്ടയിലെ പത്മാവതി ആശുപത്രിയിലാണ് കഴിയുന്നത്. ഉമ്മയുടെ സ്ഥിതി ഗുരുതരമായതിനെതുടര്‍ന്ന് യാത്ര പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബെംഗളൂരു കംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8.55ന് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര തിരിക്കുന്ന മഅ്ദനിക്ക് കൂട്ടായി ഭാര്യ സൂഫിയ, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി,പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് സഹായികളായ സലിംബാബു, നിയാസ് എന്നിവരുമുണ്ടാകും. രാവിലെ 10.15ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവിനായിട്ടാണ് മുന്‍കൂറായി 1,76,600 രൂപ കെട്ടിവെച്ചത്. മഅ്ദനിയ്‌ക്കൊപ്പം വരുന്ന ഉദ്യോഗസ്ഥരുടെ ഭക്ഷണവും താമസും മഅ്ദനി വഹിക്കേണ്ടിവരും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved