Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page























ന്യൂദല്‍ഹി: ദല്‍ഹിയില്‍ എട്ടു വയസ്സു മാത്രം പ്രായമുള്ള മുഹമ്മദ് അസീം എന്ന മദ്രസാ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു. മാളവ്യാ നഗറിലെ ബേഗംപൂറിലാണ് സംഭവം. മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും സമീപപ്രദേശത്തെ ചെറുപ്പക്കാരും തമ്മില്‍ ക്രിക്കറ്റ് കളിക്കാന്‍ ഗ്രൗണ്ടിനായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാര്‍ത്ഥിയെ രക്ഷിക്കാനായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹരിയാന സ്വദേശിയാണ് കൊല്ലപ്പെട്ട അസീം.
വ്യാഴാഴ്ച മദ്‌റസക്ക് അവധിയായതിനാല്‍ മദ്‌റസയുടെ സ്ഥലത്ത് കളിക്കാന്‍ പോയതായിരുന്നു അസീം. കളിക്കിടെയുണ്ടായ കശപിശയെ തുടര്‍ന്ന് പുറത്തുനിന്നുവന്ന മുതിര്‍ന്ന കുട്ടികള്‍ കല്ലേറ് നടത്തി. പിന്നീട് വലിയ പടക്കം പൊട്ടിച്ച് അസീമിനുനേരെ എറിഞ്ഞു. ശേഷം കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. 

Leave A Reply