Latest News :
Home » , , , , , , » മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് നിലവില്‍വന്നു; എം വി അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാന്‍

മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് നിലവില്‍വന്നു; എം വി അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാന്‍

Written By Muhimmath News on Tuesday, 30 October 2018 | 10:21
























തിരുവനന്തപുരം: മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ പ്രഥമ ചെയര്‍മാനായി സൂര്യ ഗഫൂറിനെ തിരഞ്ഞെടുത്തു. സര്‍ക്കാര്‍ നോമിനികള്‍ ഉള്‍പ്പെടെ 14 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. മദ്‌റസാധ്യാപക ക്ഷേമനിധി കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ടാണ് ബോര്‍ഡ് രൂപവത്കരിക്കുന്നത്.  

ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രകടന പത്രികയിലെ വാഗ്ദാനത്തിലൊന്നായിരുന്നു മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കുമെന്നത്. 
 ബോര്‍ഡിന്റെ ആസ്ഥാനം കോഴിക്കോടാണ്. ബോര്‍ഡിന്റെ ചെയര്‍മാനായി എം. വി. അബ്ദുല്‍ ഗഫൂറി (സൂര്യ ഗഫൂര്‍, കോഴിക്കോട്) നെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.

അഡ്വ.എ.കെ.ഇസ്മാഈല്‍ വഫ കോഴിക്കോട്, ഹാജി.പി.കെ.മുഹമ്മദ് ചേളാരി, അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട്, ഒ.പി.ഐ. കോയ കൊടുവള്ളി, പി.സി.സഫിയ കോഴിക്കോട്, ഖമറുദ്ദീന്‍ മൗലവി കൊല്ലം, അബൂബക്കര്‍ സിദ്ദിഖ്.കെ (സിദ്ദിഖ് മൗലവി , ഐലക്കാട്), ഒ. ഒഷംസു പൊന്നാനി എന്നിവര്‍ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്.

ഇവര്‍ക്ക് പുറമെ എക്‌സ് ഒഫിഷ്വോ അംഗങ്ങളായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡി. സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീ. സെക്രട്ടറി, നിയമ വകുപ്പ് അഡീ. സെക്രട്ടറി, മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെയും നോമിനേറ്റ് ചെയ്തു. ബോര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്. ബോര്‍ഡിന്റെ പ്രഥമ യോഗം നവംബര്‍ ഏഴിന് കാലത്ത് 10.30 ന് തിരുവനന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ ചേംബറില്‍ ചേരും.

 മദ്‌റസാധ്യാപകരുടെ പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, മക്കളുടെ വിവാഹത്തിനുള്ള ധനസഹായം, വനിതാ അംഗങ്ങള്‍ക്കുള്ള പ്രസവാനുകൂല്യം തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ്. 
60 വയസ് പൂര്‍ത്തിയാകുന്ന, അഞ്ചുവര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാകും. മദ്‌റസാധ്യാപകര്‍ക്കുള്ള രണ്ടു ലക്ഷത്തിന്റെ പലിശരഹിത ഭവനവായ്പയും ബോര്‍ഡിനു കീഴിലാക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved