Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും ആലംപാടി ഉസ്താദ് ആണ്ടുനേര്‍ച്ചയും

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും ആലംപാടി ഉസ്താദ് ആണ്ടുനേര്‍ച്ചയും

Written By Muhimmath News on Friday, 26 October 2018 | 10:14
























നായന്മാര്‍മൂല: നായന്മാര്‍മൂല റഹ്മാനിയ്യ നഗര്‍ മിനി എസ്റ്റേറ്റില്‍ സയ്യിദ് യു പി എസ് ജലാലുദ്ദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും ആലംപാടി ഉസ്താദ് ആണ്ടുനേര്‍ച്ചയും ചിത്താരി ഉസ്താദ്, എ കെ ഉസ്താദ് എന്നിവരുടെ അനുസ്മരണ പരിപാടിയും വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കും.

വെള്ളിയാഴ്ച വൈകിട്ട് 4.30ന് പതാക ഉയര്‍ത്തും. മഗ് രിബ് നിസ്‌കാരാനന്തരം ആണ്ടുനേര്‍ച്ച. അശ്‌റഫ് ജൗഹരി എരുമാട് പ്രഭാഷണം നടത്തും. 
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആലംപാടി ഉസ്താദ് ആണ്ടുനേര്‍ച്ച. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രഭാഷണം നടത്തും. കൂട്ടുപ്രാര്‍ഥനക്ക് പി എം എസ് എ ആറ്റക്കോയ തങ്ങള്‍ കുമരംപുത്തൂര്‍ നേതൃത്വം നല്‍കും. 

28ന് ഞായറാഴ്ച സമാപന ദിവസം വൈകിട്ട് അഞ്ചിന് മഹ്‌ളറത്തുല്‍ ബദ് രിയ്യയും ചിത്താരി ഉസ്താദ്, എ കെ ഉസ്താദ് അനുസ്മരണവും നടക്കും. കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved