Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » മജ്‌ലിസുല്‍ അഹ്ദലിയ്യ നവംബര്‍ 4ന് പുത്തിഗെ മുഹിമ്മാത്ത് എ കെ ജി നഗര്‍ മസ്ജിദ് അലീയുല്‍ അഹ്ദല്‍ കോമ്പോണ്ടില്‍

മജ്‌ലിസുല്‍ അഹ്ദലിയ്യ നവംബര്‍ 4ന് പുത്തിഗെ മുഹിമ്മാത്ത് എ കെ ജി നഗര്‍ മസ്ജിദ് അലീയുല്‍ അഹ്ദല്‍ കോമ്പോണ്ടില്‍

Written By Muhimmath News on Monday, 8 October 2018 | 21:46


പുത്തിഗെ: മാനസീക രോഗികള്‍ക്കും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഒരുപാട് പേര്‍ മജ്‌ലിസില്‍ വന്ന് അത്ഭുതകരമായി ഫലം ലഭിച്ച് അനുഭവങ്ങള്‍ പങ്ക്‌വെച്ച വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളി എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ ഞായറാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം പുത്തിഗെ മുഹിമ്മാത്ത് എ കെ ജി നഗര്‍ മസ്ജിദ് അലീയുല്‍ അഹ്ദല്‍ കോമ്പോണ്ടില്‍ നടത്തി വരുന്ന മര്‍ഹൂം സൈനുല്‍ മുഹഖികിന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മജ്‌ലിസുല്‍ അഹ്ദലിയ്യ നവംബര്‍ 4ന്.

പ്രസ്തുത പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഹബീബ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ തങ്ങള്‍, ഫള്‌ലുറഹ്മാന്‍ അഹ്‌സനി, മുസ്ഥഫ അഹ്‌സനി, ഹംസ മുസ്ലിയാര്‍ കാനംകോട്് എന്നിവര്‍ നേതൃത്വം നല്‍കും. 

ഷാഫി സഅദി മുഹിമ്മാത്ത് ഉദ്‌ബോധനം നടത്തും. സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് ഹംസ സഖാഫി കൂട്ടശ്ശേരി നേതൃത്വം നല്‍കും.

പ്രസ്തുത പരിപാടിയില്‍ ഹുസൈന്‍ ഹാജി, നാസര്‍ ബായാര്‍, ബി ഇ മുഹമ്മദ് കുഞ്ഞി ഹാജി, പി എം മുഹമ്മദ് അലി, ബീരാന്‍മരിക്കാന്‍ കുട്ടി വൈലത്തൂര്‍, അശ്രഫ് വൈലത്തൂര്‍, ഫ്രണ്ട്്‌സ് അബൂബക്കര്‍ ഹാജി, സി ഐ ഹാജി അമീര്‍ അലി ചൂരി,  അബ്ദുല്‍ കാദര്‍ ഹജി കളായി, സലാം സഅദി കോട്ടക്കുന്ന്, ഹാരിസ് ഹിമമി സഖാഫി പരപ്പ തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved