Latest News :
Home » , , » മള്ഹര്‍ മിലാദ് ജല്‍സക്ക് സ്വഗത സംഘമായി

മള്ഹര്‍ മിലാദ് ജല്‍സക്ക് സ്വഗത സംഘമായി

Written By Muhimmath News on Sunday, 28 October 2018 | 14:40
























മഞ്ചേശ്വരം: മള്ഹരുന്നുരില്‍ ഇസ് ലാമിത്തഅ്‌ലിമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ദ റബീഉല്‍ അവ്വലില്‍ നടത്തപ്പെടുന്ന മിലാദ് ജല്‍സയുടെ വിജയത്തിനായി മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ് ചെയര്‍മനായും സ്വദിഖ് മാസ്റ്റര്‍ ആവളം കന്‍വിനറായും പളളികുഞ്ഞി ഹാജി ഹോസങ്കടി ട്രഷററുമായുളള 501 അംഘം സ്വഗത സംഘമായി. മിലാദ് ജല്‍സുടെ ഭാഗമായി നിശാ പ്രഭാഷണം, മൗലിദ്, നബിദിന റാലി,ബുര്‍ദ മജ്‌ലിസ്,ഹുബ്ബുറസുല്‍ പ്രഭാഷണം,സ്വലാത്ത് മജ്‌ലിസ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. 


സ്വഗത സംഘ കന്‍വെന്‍ഷന്‍ മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ ശൈഖുന മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സയ്യിദ്  അഹ് മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് മുസ്തഫാ സിദ്ദിഖി മമ്പുറം, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി,സുബൈര്‍ സഖാഫി വട്ടോളി, ഉവൈസ് സിദ്ധീഖി കാവനൂര്‍, ജാബിര്‍ സഖാഫി കോടംമ്പുഴ, ഉസ്മാന്‍ ഹാജി മള്ഹര്‍, സ്വദിഖ് മാസ്റ്റര്‍ ആവളം, പളളികുഞ്ഞി ഹാജി ഹോസങ്കടി,മഹ്മുദ് ഹാജി ഹോസങ്കടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസന്‍ സഅദി അല്‍അഫ്‌ളലി സ്വഗതവും ഹസന്‍ കുഞ്ഞി മള്ഹര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved