Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡരികില്‍ തള്ളി; യുവതിയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡരികില്‍ തള്ളി; യുവതിയും കാമുകനും അറസ്റ്റില്‍

Written By Muhimmath News on Tuesday, 9 October 2018 | 10:46
























മംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്തി കൊടൈക്കനാലില്‍ റോഡരികില്‍ തള്ളിയ യുവതിയും കാമുകനും അറസ്റ്റില്‍. എടപ്പദവ് ഗഞ്ചിമഠിയിലെ മുഹമ്മദ് സമീറാണ് (35) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭാര്യ ഫിര്‍ദൗസ് (30), ഇവരുടെ കാമുകന്‍ ആസിഫ് എന്നിവരെയാണ് ബംഗളൂരു-തമിഴ്‌നാട് അതിര്‍ത്തിയിലെ ഹൊസൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് അറസ്റ്റുചെയ്തത്.

തമിഴ്‌നാട് ദേവദാനപ്പെട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടൈക്കനാലില്‍ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ ബംഗളൂരുവില്‍വെച്ച് കൊലപ്പെടുത്തി മൃതദേഹം കൊടൈക്കാലനില്‍ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്ന് ദേവദാനപ്പട്ടി സി.ഐ സുകുമാര്‍ പറഞ്ഞു. കഴിഞ്ഞ മാസം 15നാണ് കൊലപാതകം നടന്നതെന്നാണ് യുവതിയുടെ മൊഴി. 10 വര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ജൂലൈയിലാണ് സമീര്‍ നാട്ടിലെത്തിയത്.

മകനെ കാണാനില്ലെന്ന് പിതാവ് അഹ് മദ് നല്‍കിയ പരാതിയില്‍ ബജ്‌പെ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞത്. വാച്ച്, ഷൂസ് എന്നിവ നോക്കിയാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മുഖം തിരിച്ചറിയാനാവാത്ത വിധം ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു.

തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് സമീര്‍ മറ്റൊരു യുവതിയോടൊപ്പം പോയെന്നു പറഞ്ഞ് കഴിഞ്ഞമാസം 18ന് സ്വന്തം വീട്ടില്‍ ഫിര്‍ദൗസ് എത്തിയിരുന്നു. എന്നാല്‍ സമീറിന്റെ മൃതദേഹം കണ്ടെത്തിയതോടെ ഇവര്‍ മുങ്ങി. കാര്‍ക്കള സ്വദേശിയും ബംഗളൂരുവില്‍ ഡ്രൈവറുമായ ആസിഫിനെയും കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. അഞ്ചുലക്ഷം രൂപയും 60 പവന്‍ സ്വര്‍ണവും വീട്ടില്‍നിന്ന് നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved