Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » മഞ്ചേശ്വരത്ത് ആര്‍എസ്എസ് ആക്രമണം: സിപിഎം ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ എട്ടു നേതാക്കള്‍ക്ക് പരിക്ക്

മഞ്ചേശ്വരത്ത് ആര്‍എസ്എസ് ആക്രമണം: സിപിഎം ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ എട്ടു നേതാക്കള്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 8 October 2018 | 11:48
























മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് നടത്തിയ അക്രമത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ എട്ടു നേതാക്കള്‍ക്ക് പരിക്കേറ്റു.

സിപിഎം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവുമായ ഡിബൂബ (52), വോര്‍ക്കാടി മുന്‍ പഞ്ചായത്ത് അംഗവും വോര്‍ക്കാടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ഡിബൂബയുടെ ഭാര്യ ഹരിണാക്ഷി (46), വോര്‍ക്കാടി ലോക്കല്‍ സെക്രട്ടറി നവീന്‍കുമാര്‍ (32), ഡിബൂബയുടെ മകനും ഡിവൈഎഫ്‌ഐ വില്ലേജ് കമ്മിറ്റി അംഗവുമായ അക്ഷയ്( 23), ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി മഹേഷ്(26), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീക്ഷിത്(22) മിഥിന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച്ച രാത്രിയോടെയാണ് അക്രമം നടന്നത്. ഡിബൂബയുടെ വീടിനു സമീപത്തുള്ള ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തില്‍ സന്ധ്യക്ക് നടന്ന ക്ഷേത്ര പരിപാടിക്ക് ശേഷം ഇദ്ദേഹത്തിന്റെ വീട്ടില്‍ നേതാക്കളും പ്രവര്‍ത്തകരും ഒത്തുകൂടിയ സമയത്ത് സംഘടിച്ചെത്തിയ ഇരുപതോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു.

ശബരിമല ക്ഷേത്ര പ്രവേശനത്തോടനുബന്ധിച്ചു വോര്‍ക്കാടി മജിര്‍പള്ള ടൗണില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ സംഗമം നടത്തിയിരുന്നു. ഇത് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകരാണ് മുദ്രാവാക്യങ്ങളുമായി സംഘടിച്ചെത്തി വീട്ടില്‍ കയറി അക്രമം നടത്തിയത്.

അക്രമത്തില്‍ പരിക്കേറ്റവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമ സംഭവത്തില്‍ പ്രതിഷേധിച്ചു തിങ്കളാഴ്ച്ച വൈകുന്നേരം മജിര്‍പള്ള ടൗണില്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് ഏരിയാ സെക്രട്ടറി അബ്ദുല്‍ റസാഖ് ചിപ്പാര്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved