Latest News :
Home » , » ചെര്‍ക്കളം അബ്ദുല്ലക്ക് പിന്നാലെ അബ്ദുല്‍ റസാഖും: മഞ്ചേശ്വരത്തിന് നഷ്ടപ്പെട്ടത് ശക്തരായ രണ്ട് നേതാക്കളെ

ചെര്‍ക്കളം അബ്ദുല്ലക്ക് പിന്നാലെ അബ്ദുല്‍ റസാഖും: മഞ്ചേശ്വരത്തിന് നഷ്ടപ്പെട്ടത് ശക്തരായ രണ്ട് നേതാക്കളെ

Written By Muhimmath News on Saturday, 20 October 2018 | 10:28

കാസറഗോഡ് : മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ ആകസ്മിക മരണത്തോടെ കാസറഗോഡ് ജില്ലയിലെ മുസ്ലിം ലീഗിന് മൂന്നു മാസത്തിനിടയില്‍ ജില്ലയില്‍ നഷ്ടപ്പെട്ടത് ശക്തരായ രണ്ട് നേതാക്കളെ. 

ഇടതുപക്ഷത്തിന്റെ കേന്ദ്രമായിരുന്ന മഞ്ചേശ്വരത്ത് പച്ചക്കൊടി പാറിച്ചാണ് ചെര്‍ക്കളം അബ്ദുല്ല പാര്‍ലിമെന്ററി രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ച്ചയായ മൂന്നു തവണത്തെ വിജയത്തിന് ശേഷം സിപിഎമ്മിലെ സി.എച്ച് കുഞ്ഞമ്പുവിനോട് 2006 ല്‍ പരാജയപ്പെട്ടതോടെ പാര്‍ലിമെന്ററി രാഷ്ട്രീയത്തോട് വിടപറഞ്ഞു.

എന്നാല്‍, പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ഉറച്ച സീറ്റ് എന്ന് കരുതിയിരുന്ന മഞ്ചേശ്വരത്ത് വീണ്ടും ഹരിത പതാക പാറിച്ചാണ് അബ്ദുല്‍ റസാഖ് ഇടതുപക്ഷത്ത് നിന്നും ഈ മണ്ഡലത്തെ തിരിച്ചു പിടിച്ചത്.

മൂന്നു മാസത്തിനിടയില്‍ രണ്ട് നേതാക്കളും വിടപറഞ്ഞതോടെ മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് രണ്ട് ശക്തരായ നേതാക്കളെ ആണെങ്കില്‍ മഞ്ചേശ്വരത്തിനെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ടത് ജനപ്രിയയരായ രണ്ട് ജനപ്രതിനിധികളെയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved