Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 

വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ മോദി, ഇന്ന് ജനങ്ങള്‍ക്ക് മുന്നില്‍ പരാജിതനെപ്പോലെ നില്‍ക്കുകയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ശശി തരൂറിന്റെ പുസ്തകമായ 'ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അതിഭീകരമായ വര്‍ഗീയ സംഘട്ടനങ്ങള്‍ക്കും, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും, പശു ഭീകരതക്കും സാക്ഷ്യം വഹിച്ചു കൊണ്ടിരുക്കുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്. ഗംഭീര പ്രാസംഗികനായ പ്രധാനമന്ത്രി പക്ഷേ മൗനത്തിലാണ് ഉള്ളത്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ നല്‍കിയ വന്‍ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാനാകത്ത മോദി, ജനങ്ങള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തെ കളങ്കപ്പെടുത്തിയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ഉന്നത കലാലയങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വന്തം വരുതിയില്‍ കൊണ്ടു വരാനുള്ള മോദി ഗവണ്‍മെന്റിന്റെ നീക്കം, ഇത്തരം സ്ഥാപനങ്ങളെ കളങ്കപ്പെടുത്തി. എല്ലാവരുടെയും പ്രധാനമന്ത്രി എന്ന് പറഞ്ഞു നടക്കുന്ന മോദി, പക്ഷേ സംഘര്‍ഷഭരിതമായ ഈ നേരത്ത് ജനങ്ങളുടെ കൂടെ ഇല്ലെന്നും സിങ് പറഞ്ഞു.

Leave A Reply