Latest News :
Home » , , » മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനവും ഉമറാ സംഗമവും നവംബര്‍ 10 ന്

മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനവും ഉമറാ സംഗമവും നവംബര്‍ 10 ന്

Written By Muhimmath News on Saturday, 27 October 2018 | 19:40

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനവും ഉമറാ സംഗവും നവംബര്‍ 10 ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് മര്‍കസ് മൈമന്‍ ക്യാമ്പസില്‍ വെച്ച് നടക്കും.സയ്യിദ് യു.പി.എസ് ആറ്റക്കോയ തങ്ങള്‍ മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ഉമറാ സംഗമത്തില്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് 'നബി തങ്ങള്‍ ഉമറാക്കളോട്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

സഈദ് സഅദി കോട്ടക്കുന്ന്,സലാം സഅദി,സ്വാലിഹ് ജൗഹരി,അബൂബക്കര്‍ ഹാജി,ഔഫ് ഹാജി,ബി.കെ മൊയ്തു ഹാജി, ത്വാഹിര്‍ ഹാജി,അബ്ദുല്‍ റസ്സാഖ് സഖാഫി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved