Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

ഷാര്‍ജ: വാടാനപ്പള്ളി മദാര്‍ ഇസ്‌ലാമിക് അക്കാദമി യു എ ഇ കമ്മിറ്റിയും, ഷാര്‍ജ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും മികച്ച സേവനം കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.  ഷാര്‍ജ മുവൈലയിലെ അല്‍ ഷംസ് മെഡിക്കല്‍ ആന്റ് ഡയഗ്‌നോസ്റ്റിക് സെന്ററില്‍ വെച്ച് നടന്ന ക്യാമ്പ്, സ്‌പെഷ്യലിസ്റ്റ് ഡോക്കടര്‍മാരുടെ കണ്‍സള്‍ട്ടിങ്ങുകളും സ്‌ക്യാനിങ്, എക്‌സ് റേ തുടങ്ങിയ ടെസ്റ്റുകളും കൂടാതെ മരുന്നുകളും തികച്ചും സൗജന്യമായി നല്‍കി ആയിരത്തിലേറെ പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു. 

പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ദുബൈ അല്‍ ഷിഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ബഹു:ഡോ: മുഹമ്മദ് ഖാസിം കേരള മുസ്ലീം ജമാഅത്ത് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബഹു: ബാവ ദാരിമിയെ  രജിസ്റ്റര്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ സൗജന്യ മരുന്ന് വിതരണം  പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മദാര്‍ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടുമായ ബഹു: കരീം ഹാജി വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്തു. മദാര്‍ ദഅവത്തില്‍ ഇസ്ലാമിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ജന ബാഹുല്യവും കാലാവസ്ഥയും പരിഗണിച്ച്, ക്യാമ്പ് സേവനം ആഗ്രഹിച്ചെത്തിയവര്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനത്തിന്ന് പുറമേ  ചായയും, ശീതള പാനീയങ്ങളും, സ്‌നാക്‌സുകളും സംഘാടകര്‍ വിപുലമായി ഒരുക്കിയിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവിരില്‍ നിന്ന് തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സയും മരുന്നുകളും നല്‍കുമെന്ന് അല്‍ ഷംസ് ഡയറക്ടര്‍ ഷംസുദ്ധീന്‍ ഹാജി അറിയിച്ചു.

Leave A Reply