Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: സംഘടനാ തെരെഞ്ഞെടുപ്പിന്  മുന്നോടിയായി ഒക്ടോബര്‍  5ന് ജില്ലയിലെങ്ങും മെമ്പര്‍ഷിപ്പ് ദിനം ആചരിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംയുക്തമായാണ് ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ജില്ലയിലെ ഒമ്പത് സോണിനു കീഴില്‍ 48 സര്‍ക്കിളുകളിലായി 410 യൂണിറ്റുകളിലാണ് ഒരേ സമയം മമ്പര്‍ഷിപ്പ് നടക്കുന്നത്. ഏഴംഗ ഇ ഡി അംഗങ്ങളും യൂണിറ്റ് മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കളും പ്രവര്‍ത്തകരെ  പ്രസ്ഥാന അംഗത്വത്തില്‍ പങ്കാളികളാക്കാന്‍ രംഗത്തിറങ്ങും.  യൂണിറ്റുകളില്‍ പ്രത്യേകം ബൂത്ത് സ്ഥാച്ചിട്ടുണ്ട്. യൂണിറ്റ് സംഗമം പ്രകടനം തുടങ്ങിയവയും വിവിധ യൂണിറ്റുകള്‍ തീരുമാനിച്ചിട്ടുണ്ട്. അര ലക്ഷം പേരെ ജില്ലയില്‍ നിന്ന് കേരള മുസ്ലിം ജമാഅത്തില്‍ പങ്കാളികളാക്കാനാണ് തീരുമാനം.

ഇതിനകം  എല്ലാ യൂണിറ്റുകളും മെമ്പര്‍ഷിപ്പ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കി അപേക്ഷയും  ഫോട്ടോയും അപ്‌ലോഡ് ചെയ്യുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. മൂന്ന് സംഘടനകള്‍ക്കും പ്രത്യേകം മമ്പര്‍ഷിപ്പ് ഓണ്‍ ലൈന്‍ സൈറ്റുകള്‍ സജ്ജമായി. എല്ലാ യൂണിറ്റുകള്‍ക്കും യൂസര്‍ നെയിം, പാസ്സ് വേര്‍ഡ് അനുവദിക്കും. ഇതുപയോഗിച്ച് ഫോട്ടോ അടക്കം അപ്ലോഡിംഗ് ചെയ്യാനാണ് നിര്‍ദ്ദേശം. 10 നകം അപ്‌ലോഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കും. ഈ വര്‍ഷം പ്രവാസി ലോകത്ത് ജോലി ചെയ്യുന്നവര്‍ക്കും ഓണ്‍ലൈന്‍ സംവിധാനം വഴി നാട്ടില്‍ നിന്ന് മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് അവസരം നല്‍കിയിട്ടുണ്ട്.  

യൂണിറ്റ് പുനസംഘടന എസ് എസ് എഫ്  ഒക്‌ടോബറിലും എസ് വൈ എസ് നവംബറിലും കേരള മുസ്‌ലിം ജമാഅത്ത് ഡിസംബറിലും പൂര്‍ത്തിയാകും. ഇതിന് തൊട്ട് മേല്‍ ഘടകം റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിക്കും. യൂണിറ്റിലേക്ക് സര്‍ക്കിള്‍ കമ്മറ്റി ഈ മാസം 10 നകം റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിക്കും.

എസ് വൈ എസ് മെമ്പര്‍ഷിപ്പ് ചേര്‍ക്കലിന്റെ ജില്ലാ തല ഉദ്ഘാടനം ഹൊസങ്കടി യൂണിറ്റില്‍ നിന്ന് എസ് വൈ എസ് അംഗത്വമെടുത്ത് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാല്‍ തങ്ങള്‍ മള്ഹര്‍ നിര്‍വ്വഹിച്ചു. മുഹമ്മ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, കരീം മാസ്റ്റര്‍, അശ്ഫ് സുഹ്‌രി പരപ്പ, ശാഫി സഅദി ഷിറിയ  തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply