Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ധര്‍മ്മപാതയില്‍ അണിചേരുക എന്ന സന്ദേശത്തില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നി സംഘ കുടുംബം ജില്ലയില്‍ മെമ്പര്‍ഷിപ്പ് ദിനം ആചരിച്ചു.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംയുക്തമായാണ് ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ജില്ലയിലെ ഒമ്പത് സോണിനു കീഴില്‍ 48 സര്‍ക്കിളുകളിലായി 410 യൂണിറ്റുകളിലാണ് ഒരേ സമയം മെമ്പര്‍ഷിപ്പ് നടക്കുന്നത്. ഏഴംഗ ഇ ഡി അംഗങ്ങളും യൂണിറ്റ് മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കളും പ്രവര്‍ത്തകരെ പ്രസ്ഥാന അംഗത്വത്തില്‍ പങ്കാളികളാക്കാന്‍ രംഗത്തിറങ്ങി. യൂണിറ്റുകളില്‍ പ്രത്യേകം ബൂത്ത് സ്ഥാപിച്ചും പ്രവര്‍ത്തക സംഗമം പ്രകടനം തുടങ്ങിയവ നടത്തിയും വിവിധ യൂണിറ്റുകള്‍ മെമ്പര്‍ഷിപ്പ് ദിനം ആവേശകരമാക്കി.

അരലക്ഷം പേരെ ജില്ലയില്‍ നിന്ന് കേരള മുസ്‌ലിം ജമാഅത്തില്‍ പങ്കാളികളാക്കാനാണ് തീരുമാനം. നേരത്തെ തന്നെ എല്ലാ യൂണിറ്റുകളും മെമ്പര്‍ഷിപ്പ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കി അപേക്ഷയും  ഫോട്ടോയും അപ്‌ലോഡ് ചെയ്യുന്നതിന് നടപടി തുടങ്ങിയിരുന്നു. മൂന്ന് സംഘടനകള്‍ക്കും പ്രത്യേകം മെമ്പര്‍ഷിപ്പ് ഓണ്‍ ലൈന്‍ സൈറ്റുകള്‍ സജ്ജമായിട്ടുണ്ട്. 
ഈ വര്‍ഷം പ്രവാസലോകത്ത് ജോലിചെയ്യുന്നവര്‍ക്കും ഓണ്‍ലൈന്‍ സംവിധാനംവഴി നാട്ടില്‍ നിന്ന് മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് അവസരം നല്‍കിയിട്ടുണ്ട്.  

നാളെയും മറ്റന്നാളും മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ തുടരും. 10നകം അപ്പ്‌ലോഡ് പൂര്‍ത്തിയാക്കി മെമ്പര്‍ഷിപ്പ് ഫോറവും ഫീസും സര്‍ക്കിള്‍ ഘടകം ഏറ്റുവാങ്ങും. സോണ്‍ 15നകവും ജില്ല 20നകവും നടപടികള്‍ പൂര്‍ത്തിയാക്കി സംസ്ഥാനകമ്മിറ്റിക്ക് കൈമാറും. 

ഷിറിയ കുന്നില്‍ യൂനിറ്റില്‍ കേരള മുസ്‌ലിം ജമാഅത്ത് അംഗത്വമെടുത്ത് സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ബദിയഡുക്ക യൂനിറ്റില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയും ദേളിയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും ആലംപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ്  മൗലവി ആലംപാടിയും അംഗത്വമെടുത്തു.

എല്ലാ യൂനിറ്റുകളിലും സംസ്ഥാന, ജില്ലാ, സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് നേതാക്കള്‍ നേതൃത്വം നല്‍കി. 



കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈഎസ്, എസ് എസ് എഫ്, കളത്തൂര്‍ യൂണിറ്റ് അംഗത്വ ദിന ഉദ്ഘാടനം


കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈഎസ്, എസ് എസ് എഫ്, മൗവ്വല്‍ യൂണിറ്റ് അംഗത്വ ദിന ഉദ്ഘാടനം

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈഎസ്, എസ് എസ് എഫ്, കുണിയ യൂണിറ്റ് അംഗത്വ ദിന ഉദ്ഘാടനം



Leave A Reply