കാഞ്ഞങ്ങാട്: അഞ്ചു മാസം മുമ്പ് വിവാഹിതയായ യുവതിയെ കാണാതായതായി പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അസ്ക്കറിന്റെ ഭാര്യ സെയ്ദ (19)യെയാണ് കാണാതായത്. 26 മുതല്‍ സെയ്ദയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോയതിനാല്‍ ഇഖ്ബാല്‍ ജംഗ്ഷനിലുള്ള സ്വന്തം വീട്ടിലായിരുന്നു സെയ്ദ താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് യുവതിയെ കാണാതായതെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണെന്നും പരാതിയില്‍ പറയുന്നു.