Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
കുമ്പള: തോട്ടത്തില്‍ കാട് വെട്ടാന്‍പോയ ജമാഅത്ത് പ്രസിഡന്റ് ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയമ്മ ജമാഅത്ത് പ്രസിഡന്റ് മൂസ പള്ളത്തിമാറിനെ (75) യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച വൈകിട്ട് സ്വന്തം തോട്ടത്തില്‍ കാട് വെട്ടുന്ന യന്ത്രവുമായി പോയ മൂസ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ രാത്രി പത്തരയോടെ തോട്ടത്തിലെ കുളത്തില്‍ ചളിയില്‍ പൂണ്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്തം വാര്‍ത്ത നിലയിലാണ് മൃതദേഹം പുറത്തെടുത്തത്. 

കുമ്പള എസ്‌ഐ. ടി.വി. അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ; ഹവ്വമ്മ. മക്കള്‍: ജലീല്‍, സലാം, നസീമ (കുമ്പള പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ഉമ്മാലി, സൈനബ്, സഫിയ. 

Leave A Reply