Latest News :
Home » , , , , » മുഹിമ്മാത്ത് അഹ്ദലിയ്യയും ബായാര്‍ ഉസ്താദ് അനുസ്മരണവും വ്യാഴാഴ്ച

മുഹിമ്മാത്ത് അഹ്ദലിയ്യയും ബായാര്‍ ഉസ്താദ് അനുസ്മരണവും വ്യാഴാഴ്ച

Written By Muhimmath News on Tuesday, 16 October 2018 | 12:38

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന സമുച്ഛയങ്ങളുടെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണവും ഒക്ടോബര്‍ 18 വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം മുഹിമ്മാത്തില്‍ നടക്കും.

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ഥന നടത്തും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ബായാര്‍ മുജമ്മഅ് സാരഥി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ ദിക്ര്‍  മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ഥനക്കുംനേതൃത്വം നല്‍കും. 

ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം,  ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹാജി അമീറലി ചൂരി, ബശീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved