Friday, 19 October 2018

റബീഅ് വിളംബരം നവംബര്‍ എട്ടിന് കാസര്‍കോട്ട്

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തന പരിപാടികള്‍ വിളംബരം ചെയ്തുകൊണ്ടുള്ള ജാഥ 'റബീഅ് വിളംബരം' നവംബര്‍ എട്ടിന് കാസര്‍കോട് ടൗണില്‍ നടക്കും.

ഇതുസംബന്ധമായി ചേര്‍ന്ന യോഗം എം. അന്തുഞ്ഞി മൊഗറിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍  ഉദ്ഘാടനം ചെയ്തു. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മുസ്തഫ സഖാഫി പട്ടാമ്പി, കോടി അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍, യൂസുഫ് ഹാജി സജങ്കില, സയ്യിദ് ഹാമിദ് അഹ്ദല്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: