Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , » മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍: 63 മഹല്ലുകളില്‍ തന്‍ശ്വീത് സംഘടിപ്പിക്കും

മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍: 63 മഹല്ലുകളില്‍ തന്‍ശ്വീത് സംഘടിപ്പിക്കും

Written By Muhimmath News on Friday, 19 October 2018 | 13:04

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്റെ വിപുലമായ പ്രവാചക പ്രകീര്‍ത്തന പരിപാടികള്‍ക്ക് തുടക്കമായി. 63 മഹല്ലുകളില്‍ പ്രവാചകാധ്യാപനങ്ങളെ പഠിപ്പിക്കുന്നതിനുള്ള തന്‍ശ്വീത്തിന് മഹല്ല് പ്രതിനിധികളുടെയും ഉസ്താദുമാരുടെയും സംഗമം 'തര്‍ഗീബി'ല്‍ തീരുമാനമായി. 

സ്ഥാപന സെക്രട്ടറി അബ്ദുല്‍ ഖാദിര്‍സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ സി.എം. അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈ.എം. അബ്ദുര്‍റഹ്മാന്‍ അഹ്‌സനി വിഷയാവതരണം നടത്തി.

 സയ്യിദ് ഹാമിദുല്‍ അഹ്ദല്‍ തങ്ങള്‍, അസീസ് സഅദി സീതാംഗോളി, അബ്ബാസ് സജങ്കില, ഉമര്‍ ഗുണാജെ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതവും സ്വഫ് വാന്‍ ഹിമമി സഖാഫി നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved