Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , , , , » മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍; സ്വാഗതസംഘം 12ന്

മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍; സ്വാഗതസംഘം 12ന്

Written By Muhimmath News on Tuesday, 9 October 2018 | 17:53


പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന് കീഴില്‍ മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തന പരിപാടികള്‍ ഈ വര്‍ഷവും വിപുലമായി നടത്തുന്നതിന് മുഹിമ്മാത്ത് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനുള്ള സ്വാഗതസംഘ രൂപീകരണ ബഹുജന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 12ന് മൂന്ന് മണിക്ക് മുഹിമ്മാത്തില്‍ നടക്കും. 

ഇതു സംബന്ധിച്ച് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിമുല്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീര്‍ അലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പൂളിക്കുര്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved