Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , , , , » മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ മീലാദ് പ്രഖ്യാപനം പ്രൗഡമായി

മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ മീലാദ് പ്രഖ്യാപനം പ്രൗഡമായി

Written By Muhimmath News on Friday, 12 October 2018 | 21:55


പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിപുലമായ മീലാദ് ആഘോഷ പരിപാടിയുടെ  പ്രഖ്യാപനം പ്രൗഡമായി.

റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തുടങ്ങുന്ന മീലാദ് ആഘോഷ ഭാഗമായി പ്രകീര്‍ത്തന സദസ്സ്, വിളംബര ജാഥ, മൗലീദ്, തബറുക്, കലാ സാഹിത്യ മത്സരങ്ങള്‍, മീലാദ് റാലി, സാന്ത്വന വിതരണം തുടങ്ങി വിവിധ പരിപാടികള്‍ നടത്തു.

സയ്യിദുമാരും പണ്ഡിതരും പ്രകീര്‍ത്തന സദസ്സൂകള്‍ക്ക് നേതൃത്വം നല്‍കും. 

മുഹിമ്മാത്തില്‍ നടന്ന പ്രഖ്യാപന സമ്മേളനം മുഹിമ്മത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി ദേശാംകുളം വിഷയാവതരണം നടത്തി.

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി.


സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല് തങ്ങള്‍, ഹാജി അമീര്‍ അലി ചൂരി, അശ്രഫ് സഅദി ആരിക്കാടി, മുഹമ്മദ് ഹാജി ഒമാന്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി,അബൂബക്കര്‍ സഖാഫി പുത്തിഗെ, സി എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചള്ളങ്കായം, ജീലാനി അബ്ദുറഹ്മാന്‍ ഹാജി, യൂസുഫ് ഹാജി സജങ്കില, അബ്ബാസ് സഖാഫി മണ്ഠമ, സി എച്ച് മുഹമ്മദ് കുഞ്ഞി പട്‌ള  തുടങ്ങിവര്‍ സംബന്ധിച്ചു.

ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved