Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , , , » ബായാര്‍ ഉസ്താദിന്റെ സ്മരണകളുണര്‍ത്തി മുഹിമ്മാത്ത് അഹ്ദലിയ്യക്ക് ധന്യസമാപനം

ബായാര്‍ ഉസ്താദിന്റെ സ്മരണകളുണര്‍ത്തി മുഹിമ്മാത്ത് അഹ്ദലിയ്യക്ക് ധന്യസമാപനം

Written By Muhimmath News on Thursday, 18 October 2018 | 22:19

പുത്തിഗെ: മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ബായാര്‍ അബ്ദുല്ല മുസ് ലിയാരുടെ സ്മരണകളിരമ്പിയ ധന്യ സദസ്സില്‍ മുഹിമ്മാത്ത് പ്രതിമാസ അഹ്ദലിയ്യ ദിക് ര്‍ മജ്‌ലിസിന് ധന്യസമാപനം.

അറിവിന്റെ പ്രസരണ വഴിയില്‍ അവസാനം വരെ മാതൃകാ സേവനം ചെയ്ത ബായാര്‍ ഉസ്താദ് വിനയത്തിന്റെ ആള്‍ രൂപമായിരുന്നുവെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

ബായാര്‍ മുജമ്മഅ് സാരഥി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ ദിക് ര്‍  മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ഥനക്കും നേതൃത്വം നല്‍കി.


ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം,  ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹാജി അമീറലി ചൂരി, ബശീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved