Latest News :
Home » , , , » സാന്ത്വന പരിചരണ ഫണ്ട് ഉദ്ഘാടനം

സാന്ത്വന പരിചരണ ഫണ്ട് ഉദ്ഘാടനം

Written By Muhimmath News on Monday, 29 October 2018 | 10:03

പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാതൃഭൂമി വി.കെ.സി. നന്മ ക്ലബിന്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍ യൂനിറ്റും പുത്തിഗെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും കുമ്പള ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന സാന്ത്വന പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം 'എന്റെ സമ്പാദ്യക്കുടുക്കയിലെ മുഴുവന്‍ തുകയും നല്‍കിക്കൊണ്ട് ആറാംതരം വിദ്യാര്‍ഥിനി ഹന്നത്ത് ഉദ്ഘാടനം ചെയ്തു. 

പുത്തിഗെ പഞ്ചായത്തിലെ കഴിഞ്ഞ രണ്ടുമാസങ്ങളായി രോഗപീഡയാല്‍ ദുരിതമനുഭവിക്കുന്ന എട്ടോളം കുടുംബങ്ങള്‍ക്ക് വിവിധ സഹായങ്ങളുമായെത്തിയ യൂനിറ്റിന്റെ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഫണ്ട് സമാഹരണം നടന്നത്. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍, പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി., പ്രധാനാധ്യാപകന്‍ അബ്ദുല്‍ഖാദര്‍, മുഹമ്മദ് അനസ്, ശരണ്യ എന്നിവര്‍ സംബന്ധിച്ചു. നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് പദ്ധതിക്ക് നേതൃത്വം നല്‍കി.


കുട്ടികളില്‍ സേവന-സഹായ മനോഭാവം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു.

മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നന്മ പാലിയേറ്റീവ് കെയറിന്റെ സാന്ത്വന പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം തന്റെ സമ്പാദ്യക്കുടുക്കയിലെ മുഴുവന്‍ തുകയും നല്‍കി ആറാംതരം വിദ്യാര്‍ഥിനി ഹന്നത്ത് ഉദ്ഘാടനം ചെയ്യുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved