Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » മുഹിമ്മാത്ത് നന്മ ക്ലബിന്റെ പത്ത് വിദ്യാലയം, പത്ത് കൈത്തൊഴില്‍ പദ്ധതിയുടെ ആദ്യഘട്ടം സമാപിച്ചു

മുഹിമ്മാത്ത് നന്മ ക്ലബിന്റെ പത്ത് വിദ്യാലയം, പത്ത് കൈത്തൊഴില്‍ പദ്ധതിയുടെ ആദ്യഘട്ടം സമാപിച്ചു

Written By Muhimmath News on Thursday, 4 October 2018 | 10:18
























നായന്മാര്‍മൂല: പഠനത്തോടൊപ്പം തൊഴില്‍ അഭ്യസിക്കുക എന്ന മഹാത്മാഗാന്ധിയുടെ വിദ്യാഭ്യാസ നയത്തെ ആസ്പദമാക്കി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് അഞ്ചിന് തുടക്കം കുറിച്ച പത്ത് വിദ്യാലയം, പത്ത് കൈത്തൊഴില്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട്, കുമ്പള സബ്ജില്ലയില്‍ പെട്ട തളങ്കര പടിഞ്ഞാര്‍ എല്‍ പി സ്‌കൂള്‍, ജെ എസ് ബി എസ് സ്‌കൂള്‍ മാന്യ, മുളിയടുക്ക, കളത്തൂര്‍, ചെമ്പിനടുക്ക എന്നീ എം ജി എല്‍ സി (ഏകാധ്യാപക വിദ്യാലയം) എന്നീ വിദ്യാലയങ്ങളില്‍ നന്മ ക്ലബ് അംഗങ്ങളും ക്ലബ് കോര്‍ഡിനേറ്ററും സ്വയം തൊഴില്‍ പരിശീലനം നടത്തി.
















പദ്ധതിയുടെ ആദ്യഘട്ട സമാപനം നായന്മാര്‍മൂല എന്‍ എ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വെച്ച് സ്‌കൂള്‍ മാനേജര്‍ എന്‍. എ അബ്ദുര്‍റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന പരിപാടി കാസര്‍കോട് എ ഇ ഒ. അഗസ്റ്റിന്‍ ബര്‍ണാഡ് മന്തേരോ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി. 

മുഹിമ്മാത്ത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍, പി ടി എ പ്രസിഡന്റ് എം എച്ച് മഹമൂദ്, സ്‌കൂള്‍ ഡയറക്ടര്‍ വി ആര്‍ ശ്രീനിവാസന്‍, അബൂബക്കര്‍ ഖാദിരി എര്‍മാളം സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലതീഷ് ബള്ളാള്‍ സ്വാഗതവും നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് നന്ദിയും പറഞ്ഞു.  


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved